
കുമ്പള ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി 18 ലക്ഷം രൂപയുടെ ഡിജിറ്റൽ കറൻസി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. ധർമ്മത്തടുക്ക ചള്ളങ്കയത്തെ യൂസഫ് ഇർഷാദിനെയാണ് (24) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 6നു ഉച്ചയ്ക്കാണ് മുളിയടുക്ക അബ്ദുൽ റഷീദിനെയാണ് (33) യൂസഫ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. ഈ കേസിൽ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാറിൽ തട്ടിക്കൊണ്ടു പോയതിനു ശേഷം 18 ലക്ഷം ഡിജിറ്റിൽ കറൻസി പ്രതികളുടെ അക്കൗണ്ടിലേക്കു മാറ്റിയതിനു ശേഷം ഇറക്കിവിടുകയായിരുന്നു. കേസിൽ അറസ്റ്റിലായ യൂസഫിനു കുമ്പള സ്റ്റേഷനിൽ 5 ലക്ഷം രൂപയുടെ യുഎസ് ഡോളർ കൈമാറിയിട്ടും ഇന്ത്യൻ കറൻസി തിരിച്ചു കൊടുക്കാതെ ചതിച്ചതിനു കേസുണ്ടെന്നു പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മേയ് 6നാണ് യുഎസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ നിക്ഷേപ വാലറ്റിലെ (യുഎസ്ഡിടി) പണം കവരാനായി മുളിയടുക്ക സ്വദേശി എം.എ.അബ്ദുൽ റഷീദിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. ഏകദേശം 18 ലക്ഷം രൂപയ്ക്കു തുല്യമായ യുഎസ് ഡോളറാണ് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി അക്രമികൾ സ്വന്തം വാലറ്റിലേക്കു മാറ്റിയത്. ഈ കേസിൽ അറസ്റ്റിലായ യൂസുഫ് ഇർഷാദിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ പുതുരീതി വെളിയിൽവന്നത്.
ഇയാൾ സമൂഹമാധ്യമം വഴിയാണ് പരാതിക്കാരനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ വാലറ്റിലെ യുഎസ് ഡോളർ ഇന്ത്യൻ രൂപയിലേക്കു മാറ്റാനായി ഇയാൾ സഹായിച്ചു.
ഇതിനായി ഓൺലൈൻ വാലറ്റിൽനിന്നു പണം അയച്ചപ്പോഴാണ് വാലറ്റിൽ ഇനിയും പണമുണ്ടെന്നു പ്രതി മനസ്സിലാക്കിയത്. പണം അയയ്ക്കുന്ന സമയത്ത് അയയ്ക്കുന്നയാളുടെ വാലറ്റ് ബാലൻസ് കൂടി പണം ലഭിക്കുന്നയാൾക്ക് ലഭിക്കും.
പണം കണ്ട
പ്രതി കൂട്ടാളികളോടൊപ്പം അബ്ദുൽറഷീദിനെ തട്ടിക്കൊണ്ടുപോയി വാലറ്റിലെ പണം സ്വന്തം വാലറ്റുകളിലേക്കു മാറ്റിയ ശേഷം ഇദ്ദേഹത്തെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ഇയാൾക്കു വിവിധ പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ വാലറ്റുകളും ഡിജിറ്റൽ കറൻസി, നിക്ഷേപ സംവിധാനങ്ങളുമുണ്ടെന്നു പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിയുടെ യുഎസ്ഡിടി അക്കൗണ്ട് പരിശോധിച്ചപ്പോൾ 175 ഡോളർ കൂടിയേ അക്കൗണ്ടിൽ ഉള്ളൂ എന്നു കണ്ടെത്തിയിട്ടുണ്ട്.
ബാക്കി പണം പല ഓൺലൈൻ വാലറ്റുകളിലേക്കു മാറ്റി. കുറച്ച് ട്രേഡിങ് സംവിധാനങ്ങളിൽ നിക്ഷേപിച്ചു.
കുറച്ചു പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]