
വെള്ളരിക്കുണ്ട് ∙ ഫാഷിസത്തിനെതിരെയുള്ള പോരാട്ടമാണ് ഇൗ കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ പ്രധാനമായും ഏറ്റെടുക്കേണ്ടതെന്ന് സിപിഐ അഖിലേന്ത്യാ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു.
സിപിഐ ജില്ലാ സമ്മേളത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ആഗോളവൽക്കരണ നിയമത്തെ മോദി സർക്കാർ സംരക്ഷിക്കുന്നത് കർഷകരോടും പാവപ്പെട്ടവരോടും കാണിക്കുന്ന അനീതിയാണ്. വൻകിട
കുത്തക കോർപറേറ്റുകളുടെ പിടിയിൽ നിന്നു രാജ്യത്തെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. വികസനക്കുതിപ്പിലാണെന്ന് വീമ്പുപറയുമ്പോഴും ആവശ്യമായ രാസവളങ്ങളുടെ 85 ശതമാനവും ചൈനയിൽനിന്നു നരേന്ദ്രമോദിയുടെ പടംവച്ച് ഇറക്കുമതി ചെയ്യുന്നത് വിരോധാഭാസമാണ്.
ഇന്ത്യൻ ഭരണഘടനയെ പരിഹസിച്ച ഉപരാഷ്ട്രപതിക്കെതിരെ നിയമനടപടി സ്വീകരിക്കണം.
ബജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറയ്ക്കുന്നതും രാജ്യത്തെ എട്ട് ശതമാനം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി 14 ശതമാനം സ്വകാര്യ സ്കൂളുകൾ അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ.എസ്.കുര്യാക്കോസ് അധ്യക്ഷനായി.
മുതിർന്ന നേതാവ് പി.എ.നായർ പതാക ഉയർത്തി. ദേശീയ എക്സിക്യൂട്ടീവ് അംഗം പി.
സന്തോഷ്കുമാർ എംപി, സംസ്ഥാന അസി. സെക്രട്ടറി ഇ.
ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി.മുരളി, മന്ത്രി ജി.ആർ.അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി. വസന്തം, കെ.കെ.അഷറഫ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രവർത്തന റിപ്പോർട്ടും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എം. അസിനാർ രക്തസാക്ഷി പ്രമേയവും വി.
രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കൗൺസിൽ ടി. കൃഷ്ണൻ, എം.
അസിനാർ, എം. കുമാരൻ, പി.
ഭാർഗവി, എം.സി.അഭിജിത്ത്, എന്നിവരടങ്ങിയ പ്രസീഡിയവും ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, വി.
രാജൻ, വി. സുരേഷ് ബാബു എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും നടപടികൾ നിയന്ത്രിച്ചു.
ഇന്നത്തെ പരിപാടികൾ
രാവിലെ 9 മുതൽ പൊതുചർച്ച, തുടർന്ന് മറുപടിയും.
പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയങ്ങൾ, പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പുകളോടെ സമ്മേളനം സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]