തൃക്കരിപ്പൂർ ∙ പഞ്ചായത്തിലെ വെള്ളാപ്പ്, ബീരിച്ചേരി എന്നീ റെയിൽവേ മേൽപാലങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ നീക്കി അനുമതിയും നിർമാണ പ്രവർത്തനവും ദ്രുതഗതിയിൽ ആരംഭിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കാണാൻ തൃക്കരിപ്പൂർ റെയിൽവേ കർമസമിതിക്ക് അവസരമൊരുക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റിനു ഉറപ്പ് നൽകിയതായി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി അറിയിച്ചു.
റെയിൽവെ മേൽപാലങ്ങളുടെ അഭാവം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവതരിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം നീക്കി മേൽപാലങ്ങൾ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കുന്നതിനും ഇതിനായി മന്ത്രിതല കൂടിക്കാഴ്ചയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ നേതൃത്വത്തെ സമീപിച്ചിരുന്നു. കർമസമിതി കൺവീനർ ഇ.ജയചന്ദ്രനും ഇക്കാര്യത്തിൽ മന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് അവസരം ആവശ്യപ്പെട്ടിരുന്നു.
അതേസമയം റെയിൽവേ മേൽപാലങ്ങൾ അനുവദിക്കുന്നതിൽ അലംഭാവം തുടരുന്നതിലുള്ള ആശങ്കയുമായി ശബ്ദം വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 4 നു തൃക്കരിപ്പൂർ ബുർജ് ബിൽഡിങ്ങിൽ ചേരും.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്യും. എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.
തൃക്കരിപ്പൂർ ടൗണിന്റെ വികസനത്തെ പാടേ തടയുന്ന റെയിൽവേ ഗേറ്റുകളിൽ വർഷങ്ങൾക്കു മുൻപ് മേൽപാലം പ്രഖ്യാപിച്ചിട്ടും പാലം സ്ഥാപിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]