കാസർകോട് ∙ ജോലിസമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ പണിമുടക്കിൽ കാസർകോട് ഡിപ്പോയിൽ ഒറ്റയാൾ പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. കാസർകോട് ഡിപ്പോയിലെ ഡ്രൈവർ എറണാകുളം പെരുമ്പാവൂർ സ്വദേശി ഇ.എ.നസീറാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കുമുന്നിൽ പ്രതിഷേധിച്ചത്.
നിലവിൽ 18-20 മണിക്കൂറാണ് ജോലിസമയം. ചില ദിവസങ്ങളിൽ ഇത് 24 മണിക്കൂർ വരെ നീളും.
നിലവിലെ ജോലിസമയവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ നിയമത്തിലെ 12 മണിക്കൂറെന്നത് ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമാണ്.
അതിനാലാണ് ഈ നിയമത്തിനെതിരേ തൊഴിലാളികൾ പണിമുടക്കിയ ദിവസംതന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത്. കോട്ടയം ഡിപ്പോയിലായിരുന്ന നസീറിനെ ഒരാഴ്ച മുൻപാണ് കാസർകോട്ടേക്ക് സ്ഥലംമാറ്റിയത്.
രാവിലെ 10ന് തുടങ്ങിയ ഡ്യൂട്ടി രാത്രി എട്ടരയ്ക്കു തീർത്ത് എത്തിയപ്പോൾ വീണ്ടും ഡ്യൂട്ടി ചെയ്യണമെന്ന നിർദേശം അനുസരിക്കാത്തിനാണ് സ്ഥലംമാറ്റിയതെന്ന് നസീർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

