ചീമേനി ∙ ലളിതകലാ അക്കാദമി ആദ്യമായി പൊതുഇടത്തിൽ സ്ഥാപിച്ച ശിൽപനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. നിർമാണം നിലച്ചിട്ടു 6 വർഷം കഴിയുന്നു. കയ്യൂരിന്റെ കർഷക പോരാട്ടം എന്ന ആശയം മുൻനിർത്തി 2017ൽ തുടക്കം കുറിച്ച ശിൽപനിർമാണമാണ് ഉപേക്ഷിച്ചത്.
ശിൽപനിർമാണത്തിനായി നാലു തൂണുകൾ നിർമിച്ചു തറയുണ്ടാക്കിയതിനു മാത്രം ഇതിനകം ലക്ഷങ്ങൾ ചെലവഴിച്ചുവെന്നാണു വിവരം. എ.കെ ബാലൻ മന്ത്രിയായിരിക്കെ, കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ തുടക്കമിട്ട പദ്ധതിയാണിത്.
മന്ത്രി കയ്യൂരിലെത്തി തറക്കല്ലിട്ടു.
ലളിതകലാ അക്കാദമി ആദ്യമായി പൊതുഇടത്തിൽ ശിൽപം നിർമിക്കാൻ തീരുമാനിച്ചപ്പോൾ, ആദ്യത്തെ ശിൽപം കയ്യൂരിൽ സ്ഥാപിക്കാൻ തുടങ്ങുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിൽപി ജീവൻ തോമസിനെ ശിൽപനിർമാണത്തിനായി ചുമതലപ്പെടുത്തി. ആദ്യഘട്ടമെന്ന നിലയിൽ ശിൽപത്തിന്റെ അടിത്തറ പാകി തൂണുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി.
ഇതു മാസങ്ങളോളം നീണ്ടു. അതിനിടെ നിർമാണം നിലച്ച അവസ്ഥയായി.
ഇതിനിടെ, ശിൽപ നിർമാണത്തിനു ചെലവായ കണക്കുകൾ വ്യക്തമാക്കണമെന്നും അതിനുശേഷം മാത്രമേ നിർമാണം മുന്നോട്ടു പോകാവൂ എന്നുമറിയിച്ചു ലളിതകലാ അക്കാദമിയുടെ ജില്ലയിലെ പ്രതിനിധിയായിരുന്ന രവീന്ദ്രൻ തൃക്കരിപ്പൂർ അക്കാദമിയുടെ ചെയർമാനു കത്തയച്ചു. അതിനിടെ ശിൽപനിർമാണം ഉപേക്ഷിച്ച് ശിൽപിയും മടങ്ങി. 2020നു ശേഷം യാതൊരു പ്രവൃത്തിയും ഇവിടെ നടന്നിട്ടില്ല.
കയ്യൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മുറ്റത്തു കാടു പിടിച്ചു കിടക്കുകയാണു ശിൽപനിർമാണത്തിന്റെ പാകിയ തൂണുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

