കാസർകോട്∙ നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡ് സർക്കിളിനു സമീപം എംജി റോഡിൽ വാഹനങ്ങളെയും യാത്രക്കാരെയും വീഴ്ത്താൻ ആൾനൂഴി. കാസർകോട് ടൗണിലേക്കും ചന്ദ്രഗിരി പാലം വഴി കാഞ്ഞങ്ങാട് ഭാഗത്തേക്കും ഉൾപ്പെടെ വാഹനങ്ങൾ തിങ്ങി പോകുന്ന പ്രധാന റോഡിൽ ആണ് വലിയ കുഴി. ഇതിന്റെ മൂടി റോഡിൽ നിന്നു താഴ്ന്നു കിടക്കുന്നു. യാത്രക്കാർക്ക് നടന്നു പോകാൻ ഉൾപ്പെടെ സൗകര്യം പരിമിതമാണെന്നു മാത്രമല്ല റോഡിൽ പിറകെ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകും വിധം സമീപത്തെ സ്ഥാപനങ്ങളിലേക്ക് ചരക്കു വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് കാരണമുള്ള ഗതാഗതക്കുരുക്ക് കൂടി അനുഭവപ്പെടുന്ന സ്ഥലമാണ്.
വാഹനം കുഴിയിൽ വീഴാൻ ഇടയാകും വിധം ആൾനൂഴിയുടെ മൂടി താഴ്ന്നിട്ട് ഒരു മാസത്തിലേറെയായി. കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങി ജില്ലാ ഭരണകൂടത്തിന്റെ പ്രധാനികൾ, നഗരസഭാ അധികൃതർ എന്നിവരുൾപ്പെടെ നാനാ വിഭാഗം അധികൃതരും ജനപ്രതിനിധികളും പോകുന്ന റോഡ് ആണിത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ കുഴിയിൽ കുടുങ്ങി വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയായിട്ടും ഇത് തടയുന്നതിനുള്ള നടപടികൾ ഇനിയും തുടങ്ങിയില്ല. താഴ്ന്നു കിടക്കുന്ന ആൾനൂഴി മൂടി ഉയർത്തി ജനങ്ങളുടെ ജീവനും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പു വരുത്തണം എന്ന ആവശ്യമാണ് ഉയരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

