കുന്നുംകൈ∙ മണ്ണാട്ടിക്കവല വെരിച്ചറുക്കാട് തോടിന്റെ ക്രോസ്ബാർ കം ബ്രിജ് തകർന്ന് മൂന്നുവർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തത് നാട്ടുകാർക്ക് ദുരിതമായി. 1999ൽ മൈനർ ഇറിഗേഷൻ പദ്ധതിയിൽപെടുത്തിയാണ് ക്രോസ് ബാർ നിർമിച്ചത്.
മഴക്കാലത്ത് നഗർവാസികളടക്കം ഇരുപതോളം കുടുംബങ്ങൾ സ്കൂൾ, ആശുപത്രി, പഞ്ചായത്ത് എന്നിവിടങ്ങളിലെത്തുന്നത് ഇതുവഴിയാണ്.
എന്നാൽ പാലം നിലംപൊത്തിയതോടെ രണ്ട് കിലോമീറ്റോളം ചുറ്റിവേണം സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് പോകാൻ. പാലം പൊട്ടിവീണ് ഒഴുക്ക് തടസ്സപ്പെട്ടതോടെ തോട് രണ്ടായിത്തിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ കൃഷികൾ നശിക്കുന്നതായും പരാതി ഉണ്ട്.
പുനർനിർമാണം ആവശ്യപ്പെട്ട് അധികൃതർക്ക് പലതവണ പരാതിനൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് സ്ഥലമുടമ ബെന്നി മലേപറമ്പിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]