
പാലക്കുന്ന്∙ കഴകം ഭഗവതി ക്ഷേത്രത്തിൽ ധനു, മകര മാസങ്ങളിൽ നടക്കുന്ന കലം കനിപ്പ് മഹാനിവേദ്യത്തിനു സ്വന്തം വിളയിച്ചെടുത്ത നെല്ല് കുത്തിയ അരി ഉദുമ പടിഞ്ഞാർക്കര പ്രദേശത്തെ വീടുകളിൽ നിന്ന് സമർപ്പിക്കും. നിവേദ്യം സമർപ്പിക്കുന്ന കലത്തിൽ അരിപ്പൊടി, തേങ്ങ, വെല്ലം, വെറ്റില, അടക്ക എന്നിവയോടൊപ്പം നെല്ല് കുത്തിയ പച്ചരിയ്ക്കാണ് പ്രാധാന്യം. രണ്ട് കലം കനിപ്പുകൾക്കായി 500 ഓളം നിവേദ്യക്കലങ്ങൾ ഈ പ്രദേശത്ത് നിന്ന് മാത്രം സമർപ്പിക്കാറുണ്ട്.
850 കിലോ പച്ചരി അതിനായി വേണ്ടിവരുമെന്ന് പ്രാദേശിക സമിതി ഭാരവാഹികൾ പറയുന്നു. ഇതിനു വേണ്ടിയാണ് കൊപ്പൽ വയലിലെ രണ്ടര ഏക്കർ തരിശിടത്ത് ഉദുമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കൃഷിയിറക്കിയത്.
കൃഷി ചെയ്യാനും കൃഷിയെ കുറിച്ച് പഠിക്കാനും അംബിക എഎൽപി സ്കൂളിലെ കുട്ടികൾ നാട്ടുകാരോടൊപ്പം പാടത്തിറങ്ങി.
നെൽക്കൃഷി ചെയ്യുന്നവർ ഇവിടെ കുറവാണ്. ക്ഷേത്രത്തിൽ കലം സമർപ്പിക്കുവാനുള്ള അരിക്കു വേണ്ടി ഭക്തർ സമീപത്തെ മില്ലുകളെയും ദൂരെയുള്ള കൃഷിക്കാരെയുമാണ് സമീപിക്കുന്നത്. അതുകൊണ്ടാണ്, തങ്ങളുടെ പ്രദേശത്തു നിന്നും കൊണ്ടുപോകുന്ന കലങ്ങളിൽ നിറയ്ക്കുവാൻ ആവശ്യമായ അരി സ്വന്തമായി വിളയിച്ചെടുക്കണമെന്നു തീരുമാനിച്ചത്.
ശേഷിക്കുന്ന അരി വയനാട്ടുകുലവൻ തറവാടുകളിൽ പുത്തരിയ്ക്ക് അട ഉണ്ടാക്കാൻ ആവശ്യപ്പെട്ടാൽ നൽകും.
നടീൽ ഉത്സവം പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.
കെ.സുകുമാരൻ, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ. വി.
അപ്പു, മനോജ് കണ്ടത്തിൽ, കൃഷ്ണൻ കടപ്പുറം, കെ.വി. ചന്ദ്രസേന, പി.പി.
ചന്ദ്രശേഖരൻ, കണ്ണൻ കടപ്പുറം, അശോകൻ കക്കൻസ്, കുമാരൻ തായത്ത്, വി. വി.ശാരദ, രമ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]