കാസർകോട് ∙ കാറഡുക്ക പഞ്ചായത്തിലെ നാർളത്ത് സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് ആരംഭിക്കുന്ന ബോക്സൈറ്റ് ഖനനത്തിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം. നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് സിപിഎം കാടകം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഖനനത്തിനെതിരെ നാളെ രാവിലെ കലക്ടറേറ്റ് മാർച്ച് നടത്തും. ഖനനം ഉപേക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സിപിഎം കാടകം ലോക്കൽ സെക്രട്ടറി കെ.ജയൻ വ്യക്തമാക്കി.
ഖനനത്തിനായി കണ്ടെത്തിയതിൽ ഭൂരിഭാഗവും സംരക്ഷിത വനഭൂമിയാണ്.
ചുറ്റും ജനവാസ മേഖലയാണ്. ജനവാസ മേഖലകളും മണ്ണുള്ള സ്ഥലങ്ങളും ഒഴിവാക്കി 82.15 ഹെക്ടർ സ്ഥലമാണ് ഖനനത്തിന് കണ്ടെത്തിയത്.
19ന് കമ്പനികളുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എതിർപ്പുയരുന്നത്.
2017ൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്. ഒരു വർഷം മുൻപ് സർക്കാർ നിലപാട് മാറ്റിയതോടെ ഖനന നീക്കം വീണ്ടും സജീവമായി.
സർവേയും ഭൂമിതുരന്നു പരിശോധനയുൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയാണ് ടെൻഡർ ക്ഷണിച്ചത്. 2007ൽ സമാനമായി കിനാനൂർ കരിന്തളം പഞ്ചായത്തിൽ 200 ഏക്കർ സ്ഥലം ഖനനത്തിനായി മുംബൈ ആസ്ഥാനമായ ആശാപുര കമ്പനിക്ക് കൈമാറിയെങ്കിലും എതിർപ്പുയർന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

