പെരിയ∙ സപ്ലൈകോയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളായി ഉയർത്തുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പെരിയ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ജനങ്ങളിലേക്ക് സപ്ലൈകോയുടെ സേവനങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമം.
പ്രതിമാസം 300 കോടിയിലധികം രൂപയുടെ വിൽപനയും ഓണക്കാലത്ത് 380 കോടിയോളം രൂപയുടെ വിൽപനയും നടത്താൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.
ഏകദേശം 50 ലക്ഷം കുടുംബങ്ങൾ പ്രതിമാസം സപ്ലൈകോ മാർക്കറ്റുകളെ ആശ്രയിക്കുന്ന നിലയിലേക്ക് സപ്ലൈകോ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അതുകൊണ്ടാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനും മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി ഉയർത്താനും സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ കേന്ദ്രങ്ങളിൽ പുതിയ മാവേലി സ്റ്റോറുകൾ ആരംഭിക്കുകയും നിലവിലുള്ള സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളായും സൂപ്പർ മാർക്കറ്റുകളായും മാറ്റി എല്ലാ ഉൽപ്പന്നങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന സംവിധാനമായി വികസിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത ആദ്യവിൽപന നിർവഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.
സുജാത, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.
ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ശാന്ത, വാർഡ് മെമ്പർമാരായ സി.ശോഭന, കെ.ബിന്ദു, കെ. ഗംഗാധരൻ, എം.
മോഹനൻ, പ്രമോദ് പെരിയ, എ.എം. മുരളീധരൻ, കെ.ഇ.എ.ബക്കർ, പി.കെ.അബ്ദുൾ റഹ്മാൻ, സപ്ലൈകോ മേഖല മാനേജർ ഷെൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫിസർ കെ.എൻ.ബിന്ദു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

