മാവുങ്കാൽ ∙ കല്യാൺ റോഡ് മുത്തപ്പൻതറയിൽ പുലിയിറങ്ങി. സ്കൂട്ടറിൽ പോകവേ പ്രദേശവാസിയായ ആയംകോട്ടെ സുഭാഷാണു കഴിഞ്ഞദിവസം രാത്രി പുലിയെ കണ്ടത്.
റോഡ് കുറുകെ കടന്നു മുത്തപ്പൻതറ ബസ് സ്റ്റോപ്പിനു സമീപത്തെ സ്റ്റേജിന്റെ ഭാഗത്തെ കുറ്റിക്കാട്ടിലേക്കു പുലി പോകുന്നതാണു കണ്ടതെന്നു സുഭാഷ് പറഞ്ഞു.
വിവരമറിയിച്ചതിനെത്തുടർന്ന് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസിൽനിന്നു വനപാലകരും സർപ്പ വൊളന്റിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കഴിഞ്ഞദിവസം അമ്പലത്തറയ്ക്കുത്ത പെരൂറിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു.
പുല്ലൂർ കൊടവലത്തുനിന്നു കുളത്തിൽ വീണ പുലിയെ വനംവകുപ്പ് പിടികൂടിയതു രണ്ടാഴ്ച മുൻപാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

