കാസർകോട് ∙ ‘നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും രേഖപ്പെടുത്തി….’ ഇതു തിരഞ്ഞെടുപ്പ് കാലത്ത് അനൗൺസ്മെന്റ് വാഹനങ്ങളിൽനിന്നു സ്ഥിരമായി കേൾക്കുന്ന ഡയലോഗാണെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ വിലയറിഞ്ഞ സ്ഥാനാർഥികൾ ജില്ലയിലുണ്ട്. ഒരു വോട്ടിനു ജയിച്ച 3 പേരും കപ്പിനും ചുണ്ടിനുമിടയിൽ തോൽവിയേറ്റു വാങ്ങേണ്ടിവന്ന 3 പേരും.
ഉദുമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണസാധ്യത ഇല്ലാതാക്കിയതുതന്നെ സ്ഥാനാർഥി ഒരു വോട്ടിനു പരാജയപ്പെട്ടതിന്റെ പേരിലാണ്.
ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വാർഡുകളിൽ ഒരു വോട്ടു പോലും നിർണായകമാണ്. 2 വോട്ടുകൾക്ക് വിജയിച്ച 2 പേരും ജില്ലയിലുണ്ട്. ∙ ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം വാർഡിൽ ബിജെപിയുടെ പി.വിനയകുമാർ ഒരു വോട്ടിനാണു കോൺഗ്രസിലെ പ്രകാശനെ പരാജയപ്പെടുത്തിയത്.
വിനയകുമാർ 616 വോട്ട് നേടിയപ്പോൾ പ്രകാശൻ 615 വോട്ടുകൾ നേടി. പ്രകാശന്റെ തോൽവിയോടെ പഞ്ചായത്തിൽ യുഡിഎഫ് അംഗബലം 9 ആയി ചുരുങ്ങി.
10 അംഗങ്ങളുള്ള എൽഡിഎഫാണു പഞ്ചായത്ത് ഭരിച്ചത്. പ്രകാശൻ വിജയിച്ചിരുന്നെങ്കിൽ നറുക്കെടുപ്പിന് സാധ്യതയുണ്ടായിരുന്നു.
∙വെസ്റ്റ് എളേരി പഞ്ചായത്തിലെ കരുവങ്കയം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ടി.എ.ജയിംസ് ഒരു വോട്ടിനാണു വിജയിച്ചത്.
എൽഡിഎഫിലെ കെ.രാധാകൃഷ്ണനായിരുന്നു എതിർ സ്ഥാനാർഥി.
∙ ദേലംപാടി പഞ്ചായത്തിലെ രണ്ടാം വാർഡായ ദേലംപാടിയിൽ കോൺഗ്രസിലെ പി.നളിനാക്ഷിയുടെ വിജയവും ഒരു വോട്ടിനായിരുന്നു. ബിജെപിയിലെ ഷീലാവതിയായിരുന്നു എതിർസ്ഥാനാർഥി.
നളിനാക്ഷിക്ക് 438 വോട്ടുകളും ഷീലാവതിക്ക് 437 വോട്ടുകളും ലഭിച്ചു. എൽഡിഎഫിന് 114 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
∙ കാസർകോട് നഗരസഭയിൽ ഫിഷ്മാർക്കറ്റ് വാർഡിൽ രണ്ടു വോട്ടിനാണ് സ്വതന്ത്ര സ്ഥാനാർഥി ഹസീന നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടത്.
മുസ്ലിംലീഗിലെ സായിറാബാനുവിനെതിരെ 289 വോട്ട് നേടിയായിരുന്നു വിജയം. ∙കുറ്റിക്കോൽ പഞ്ചായത്തിൽ 11–ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ജോസ് പാറത്തട്ടേലിന്റെ വിജയവും 2 വോട്ടിനായിരുന്നു.
സിപിഎം സ്ഥാനാർഥി സജു അഗസ്റ്റിനെയാണു തോൽപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

