പള്ളിക്കര ∙ ലഹരി ഉൽപന്നങ്ങളുമായി 3 പേർ എക്സൈസിന്റെ പിടിയിൽ. ഇവരിൽനിന്നു മെത്താഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളം, 4.813 ഗ്രാം മെത്താഫിറ്റമിൻ, ലഹരിമരുന്നു ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
ചട്ടഞ്ചാൽ കുന്നറായിലെ കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ്നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടയിലെ ടി.എം.ഫൈസൽ (38) എന്നിവരെയാണ് എക്സൈസ് അസി.കമ്മിഷണർ പി.പി.ജനാർദനന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സി.കെ.വി.സുരേഷ്, പി.രാജേഷ്, വി.വി.ഷിജിത്ത്, പി.ശൈലേഷ്കുമാർ, സോനു സെബാസ്റ്റ്യൻ, ദിനേശൻ കുണ്ടത്തിൽ, വി.വി.പ്രസന്നകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

