കാസർകോട് ∙ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു യുവാവിന്റെ 23.72 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ബന്തടുക്ക കരിവേടകത്തെ 35 വയസ്സുകാരനാണ് തട്ടിപ്പിനിരയായത്.
മാർച്ച് 18 മുതൽ ജൂൺ 12 വരെയുളള ദിവസങ്ങളിൽ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു യുവാവിന്റെ അക്കൗണ്ടിൽനിന്ന് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളിലായി ആകെ 23,72,000 രൂപ അയപ്പിക്കുകയും അയച്ച തുകയോ, ലാഭമോ നൽകാതെ ചതിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇൻസ്പെക്ടർ യു പി വിപിനാണ് കേസ് അന്വേഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]