ലേണേഴ്സ് ടെസ്റ്റ് മാറ്റി;
കാസർകോട് ∙ ഇന്ന് നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ് മാറ്റിവച്ചു. 17നു നടക്കുമെന്ന് ആർടിഒ അറിയിച്ചു.
അവാർഡിന്അപേക്ഷ ക്ഷണിച്ചു
ബോവിക്കാനം∙ മുളിയാർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്നു വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ബാങ്ക് ഏർപ്പെടുത്തിയ മേലത്ത് നാരായണൻ നമ്പ്യാർ മെമ്മോറിയൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കും ബിരുദ–ബിരുദാനന്തര ബിരുദ പരീക്ഷകളിൽ സർവകലാശാല റാങ്ക് നേടിയവർക്കുമാണ് പുരസ്കാരം നൽകുന്നത്. അർഹരായവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഈ മാസം 20ന് മുൻപ് കാനത്തൂരിലെ ബാങ്കിന്റെ ഹെഡ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി ഇൻ ചാർജ് ഇ.മണികണ്ഠൻ അറിയിച്ചു.
നിയമനം
കാഞ്ഞങ്ങാട് ∙ ജില്ലാ മെഡിക്കൽ ഓഫിസിനു കീഴിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് സൈക്യാട്രിക് വർക്കർ (1), നഴ്സിങ് ഓഫിസർ (1) തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം 17ന് 10നു ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഓഫിസിൽ. 0467–2203118.
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജ് അപ്ലൈഡ് സയൻസ് വിഭാഗത്തിൽ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. അഭിമുഖം 15ന് 10.30നു കോളജിൽ.
7907417896. www.lbscek.ac.in.
കാസർകോട് ∙ ഗവ. കോളജിൽ ഫിസിക്സ് അധ്യാപക ഒഴിവ്.
അഭിമുഖം 15ന് 10.30നു കോളജിൽ. 04994–256027. പാക്കം ∙ ഗവ.
ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഡ്രോയിങ് അധ്യാപക ഒഴിവ്. അഭിമുഖം 15ന് 10.30നു സ്കൂളിൽ. ചട്ടഞ്ചാൽ ∙ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കൊമേഴ്സ്, മാത്സ് ഒഴിവ്.
അഭിമുഖം 25ന് 10.30നു സ്കൂളിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]