ചെറുവത്തൂർ∙ നഗരത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ദേശീയപാത കടക്കണോ? എങ്കിൽ ഗുഹ പോലെ ഒരുക്കിയ പാത ആദ്യം കടക്കണം. ചെറുവത്തൂർ ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന അടിപ്പാതയുടെ അവസ്ഥയാണിത്.
രാത്രി വൈകി ട്രെയിൻ ഇറങ്ങി ഇതുവഴി ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 9 മീറ്റർ വീതിയിലും 5 മീറ്റർ ഉയരത്തിലും അടിപ്പാത വേണമെന്ന നാടിന്റെ ആവശ്യം കരാറുകാർ മുഖവിലയ്ക്ക് എടുക്കാത്തതിനാൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നഗരവാസികൾ.
ഇരുചക്ര വാഹനത്തിന് മാത്രമേ ഇതിലൂടെ കടന്നുപോകാൻ കഴിയുകയുള്ളു.
സന്ധ്യ മയങ്ങിയാൽ ഇതിനകത്ത് ഇരുട്ട് പരന്ന് ഗുഹയ്ക്ക് സമാനമാകും. ദിനംപ്രതി ഒട്ടേറെ ആളുകൾ നടന്ന് പോകാനും മറ്റും യാത്ര ചെയ്യുന്ന വഴിയാണ് ഈ പാത.
ദേശീയപാത മറി കടക്കാൻ അടിപ്പാത എന്ന പേരിൽ ഒരുക്കിയ വഴി വലിയ ദുരിതമാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്. ഇതിന്റെ രണ്ട് ഭാഗത്ത് കൂടി ബൈപാസ് റോഡ് കടന്ന് പോകുന്നുണ്ട്.
ഈ അടിപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ കയറി ബൈപാസിൽ റോഡിലേക്ക് ഇറങ്ങുമ്പോൾ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒന്നും സംഭവിക്കാതിരിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട
രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്ഥലത്ത് എത്തി കാര്യങ്ങൾ മനസിലാക്കി വിഷയത്തിൽ ഗൗരവമായി ഇടപെടും എന്ന് വ്യക്തമാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

