
തൃക്കരിപ്പൂർ ∙ നാടു നീങ്ങിയ ആഴ്ചച്ചന്തയെ തിരികെ പിടിക്കാനുള്ള തൃക്കരിപ്പൂർ പഞ്ചായത്തിന്റെ പരിശ്രമം വൃഥാവിലായി. പുനരുജ്ജീവിപ്പിച്ച നടക്കാവ് ആഴ്ചച്ചന്ത പ്രതീക്ഷ കെടുത്തി ചരമമടഞ്ഞു. ഗ്രാമങ്ങളിൽ ഗ്രാമീണർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താനും കലർപ്പില്ലാത്ത വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും 5 വർഷം മുൻപ് പഞ്ചായത്ത് ഭരണസമിതി നടക്കാവ് ആഴ്ചച്ചന്ത പുനരുജ്ജീവിപ്പിച്ചതാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ വിപണന കേന്ദ്രത്തിനു കെട്ടിടവും ഒരുക്കി. പതിറ്റാണ്ടുകൾക്കപ്പുറം നാടൻ വിഭവങ്ങളുടെ വലിയൊരു വിപണന കേന്ദ്രമായിരുന്നു നടക്കാവ് ആഴ്ചച്ചന്ത.
നാടൻ ഉൽപന്നങ്ങൾ വിൽക്കാൻ വന്നവരുടെയും ഉപഭോക്താക്കളുടെയും കൂടിച്ചേരലും വിൽക്കലിന്റെയും വാങ്ങലിന്റെയും ഓളവും ഗ്രാമത്തിനു പകർന്ന ആവേശവും ഓർത്തെടുത്താണ് ആഴ്ചച്ചന്ത പുനരുജ്ജീവനത്തിനു പഞ്ചായത്ത് പദ്ധതി ഒരുക്കിയതും നടപ്പാക്കിയതും.അതതു പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന പച്ചക്കറികളും കൂട്ട, പായ, കയർ, മൺകലം തുടങ്ങിയവയും ഉണക്കമീൻ ഉൾപ്പെടുന്നവയും വിറ്റഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഇടമായിരുന്നു ആഴ്ചച്ചന്ത.
തൃക്കരിപ്പൂർ–കാലിക്കടവ് റോഡരികിൽ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും എളുപ്പത്തിൽ വന്നെത്താൻ പറ്റുന്ന ഇടവുമായിരുന്നു നടക്കാവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]