
ഉദയപുരം ∙ നടപ്പാതയും പാർശ്വഭാഗവും തകർന്ന് ബേഡഡുക്കയിലെ അമ്പിലാടി തൂക്കുപാലം അപകടാവസ്ഥയിൽ. നിത്യവും ജീവൻ പണയംവച്ച് പാലം കടക്കുന്നത് സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ.
ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി–താന്നിയടി പൂഴയ്ക്കു കുറുകെ നിർമിച്ച തൂക്കുപാലമാണ് കാലപ്പഴക്കത്താൽ ദ്രവിച്ച് യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായത്. യാത്രക്കാർ നടന്നുപോകുന്ന കോൺക്രീറ്റ് പലകകൾ പൊളിഞ്ഞ് വലിയ ദ്വാരമുണ്ടായിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി പാർശ്വഭാഗങ്ങളിൽ പിടിപ്പിച്ച ഇരുമ്പ് കമ്പിവല തുരുമ്പെടുത്ത് പൂർണമായും മുറിഞ്ഞുപോയി.
കാലു തെറ്റിയാൽ പുഴയിലേക്ക് പതിക്കും. ബേഡഡുക്ക പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, പുല്ലൂർ പെരിയ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ജനപങ്കാളിത്തത്തോടെ നിർമിച്ച പാലം 2002ൽ ആണ് ഉദ്ഘാടനം ചെയ്തത്.
നൂറോളം പട്ടികജാതി വിഭാഗക്കാരും മറ്റുള്ളവരും താമസിക്കുന്ന പ്രദേശമാണ് അമ്പിലാടി.
പാലം കടന്നുവേണം അമ്പിലാടി നിവാസികൾക്ക് കല്യോട്ട്, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെത്താൻ. തൂക്കുപാലത്തിലൂടെയല്ലാതെ ലക്ഷ്യ സ്ഥാനത്തെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]