
കൊളത്തൂർ ∙ രണ്ടരക്കോടിയോളം രൂപ ചെലവഴിച്ച് ബേഡഡുക്ക കല്ലളിയിൽ മൃഗസംരക്ഷണ വകുപ്പ് നിർമിച്ച ഹൈടെക് ആട് ഫാമിന്റെ പ്രവർത്തനം ഇനിയും ആരംഭിച്ചില്ല. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സമാകുന്നത്.
ഓഫിസിന്റെയും ആടുകളെ പാർപ്പിക്കാനുള്ള കൂടുകളുടെയും നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞു.ആടുകളെ വാങ്ങാൻ കാസർകോട് വികസന പാക്കേജിൽനിന്ന് 29 ലക്ഷത്തോളം രൂപ മാറ്റിവച്ചിരുന്നു. എന്നാൽ ഇതുവരെ ആടുകളെ വാങ്ങിയിട്ടില്ല.
സർക്കാർ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാം എന്ന പ്രഖ്യാപനവുമായി 2021ൽ നിർമാണം തുടങ്ങിയ ഫാമിനാണ് ദുരവസ്ഥ.
ഫാം സൂപ്രണ്ടായി അസി.
ഡയറക്ടർ, വെറ്ററിനറി ഡോക്ടർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തുടങ്ങിയ ജീവനക്കാരാണ് ഫാമിൽ വേണ്ടത്. ജോലിഭാരം കുറവുള്ള ഓഫിസുകളിൽനിന്ന് ജീവനക്കാരെ ഇങ്ങോട്ട് പുനർ വിന്യസിക്കാനാണ് പദ്ധതി റിപ്പോർട്ടിൽ തീരുമാനിച്ചിരുന്നത്.
ഇതുപ്രകാരം കാസർകോട്ടെ റീജനൽ അനിമൽ ഹസ്ബൻഡ്രി സെന്ററിലെ ജീവനക്കാരെ ഫാമിലേക്ക് മാറ്റാൻ ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫിസിൽനിന്ന് സർക്കാരിന്റെ ശുപാർശ സമർപ്പിച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഇത് അംഗീകരിച്ച് ഉത്തരവിറക്കിയാൽ മാത്രമേ ആടുകളെ വാങ്ങി ഫാം തുടങ്ങാൻ സാധിക്കുകയുള്ളൂ.
200 ആടുകളെ പാർപ്പിക്കാനുള്ള കൂടാണ് തയാറായിരിക്കുന്നത്. മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ആടുകൾക്ക് ആവശ്യമായ തീറ്റപ്പുല്ലും നട്ടുപിടിപ്പിച്ചു. സർക്കാർ തീരുമാനം വരുന്നതും കാത്തിരിക്കുകയാണിപ്പോൾ.മൃഗസംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപ ചെലവിലാണ് ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിച്ചത്. കാസർകോട് വികസന പാക്കേജിൽനിന്ന് 1.24 കോടി രൂപ ചെലവഴിച്ച് ആടുകളെ പാർപ്പിക്കാനുള്ള കൂടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]