കാസർകോട് ∙ തപാൽ ഉരുപ്പടികൾ തൂക്കുന്നത് റേഷൻ കടയിൽ. രാംദാസ് നഗർ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് മുഖേന വിലാസക്കാരന് അയയ്ക്കേണ്ട
ഉരുപ്പടികൾ ഉൾപ്പെടെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി 20 മീറ്റർ അകലെയുള്ള റേഷൻ കടയിൽ കൊണ്ടുപോയി തൂക്കുന്നത്. ഓഫിസിൽ ഭാരം നോക്കാനുള്ള ഇലക്ട്രോണിക് മെഷീനുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ വൈദ്യുതലൈനിലെ തകരാർ കാരണം അതിന്റെ പ്രവർത്തനം മുടങ്ങി.
സമീപത്തെ പഞ്ചായത്ത് ലൈബ്രറി കെട്ടിടത്തിലെ ലൈൻ വഴിയാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ തന്നെ ഇടുങ്ങിയ ഒറ്റമുറിയിൽ വൈദ്യുതി എത്തുന്നത്. പല തവണ ഇതിൽ തീപ്പൊരി കണ്ടപ്പോൾ ലൈൻ ഓൺ ചെയ്യാൻ ധൈര്യം ഇല്ലാതായി.
കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷൻ അധികൃതർക്ക് ഇത് സംബന്ധിച്ച് വിവരം എഴുതി നൽകിയെങ്കിലും പരിഹാരമായില്ല.
ലൈബ്രറിയിലും വൈദ്യുതി ഓൺ ചെയ്യാൻ കഴിയാതായി. കനത്ത ചൂടിൽ ലൈബ്രറിയിലും പോസ്റ്റ് ഓഫിസിലും ജീവനക്കാരും ഇവിടെ എത്തുന്നവരും വെന്തുരുകുന്ന അവസ്ഥ.
ഇതിനിടയിലാണ് സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ ഉള്ളവർ തപാൽ ചെയ്യാൻ ഓഫിസിലേക്കു കൊണ്ടുവരുന്ന കത്തുകൾ, പാഴ്സലുകൾ തുടങ്ങിയ ഉരുപ്പടിക്കു ആവശ്യമായ സ്റ്റാംപ് വില തിട്ടപ്പെടുത്തുന്നതിനു ഭാരം അറിയാൻ സമീപത്തെ റേഷൻ കടയിലേക്ക് ഓടേണ്ടിവരുന്നത്.
മധൂർ പഞ്ചായത്തിന്റെ ഇരുനില കെട്ടിടത്തിലാണ് ആയുർവേദാശുപത്രി, ലൈബ്രറി, പോസ്റ്റ് ഓഫിസ് എന്നിവ പ്രവർത്തിക്കുന്നത്.
ഇത്രയും സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി ഉപയോഗം ഓവർലോഡാണ് ഷോർട്ട് സർക്കീറ്റിന് ഇടയാക്കുന്നതായി പറയുന്നത്.
അധികൃതർ വൈദ്യുതി ലോഡ് നിയന്ത്രണത്തിനും പ്രത്യേകം മീറ്റർ വച്ചു വൈദ്യുതി ലോഡ് നിയന്ത്രിക്കണമെന്ന നിർദേശം വച്ചതായി പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകളാണ് തുടർ നടപടികൾ വൈകിയതിന് ഇടയാക്കിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

