കാസർകോട്∙ ജില്ലയിൽ കൂടുതൽ തൊഴിൽ സംരംഭങ്ങളും വ്യവസായങ്ങളും സൃഷ്ടിക്കുന്നതിനും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമടക്കമുള്ള ധാരാളം സ്വപ്നപദ്ധതികളുമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സാബു ഏബ്രഹാം ചുമതലയേറ്റത്.മുൻ എൽഡിഎഫ് ഭരണസമിതി മുന്നോട്ടു വച്ച ‘റൈസിങ് കാസർകോട് സംരംഭകത്വ ഉച്ചകോടി’ അടക്കമുള്ള പദ്ധതികളുടെയെല്ലാം തുടർച്ച, ജില്ലാ ആശുപത്രിയിൽ മെച്ചപ്പെട്ട കാത്ത് ലാബ് സൗകര്യം, അവയവമാറ്റ ശസ്ത്രക്രിയാ സൗകര്യം, വൃക്കരോഗികൾക്കുള്ള ഡയാലിസിസ് സൗകര്യം വ്യാപിപ്പിക്കൽ, വന്യ ജീവി ആക്രമണം തടയുന്നതിന് സോളർ വേലി പദ്ധതി ജില്ലയിലെ മലയോര പഞ്ചായത്തുകളിലെല്ലാം നടപ്പിലാക്കൽ, ജില്ലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹകരണ ബാങ്കുകളുമായി സഹകരിച്ച് വായ്പയും സബ്ഡിസിയും നൽകുന്ന പദ്ധതിയൊരുക്കൽ,
ടൂറിസം രംഗത്ത് പദ്ധതികൾ ആസൂത്രണം തുടങ്ങിതന്റെ മനസ്സിലുള്ള പദ്ധതികളെ കുറിച്ച് സാബു ഏബ്രഹാം വ്യക്തമാക്കിക്കഴിഞ്ഞു.ഇതോടൊപ്പം ജനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് നിർദേശിക്കാനുള്ളതും പരിഹാരം തേടേണ്ടതുമായ ധാരാളം പ്രശ്നങ്ങൾ വേറെയുമുണ്ട്.
അവ ശ്രദ്ധയിൽപ്പെടുത്താൻ മലയാള മനോരമ അവസരമൊരുക്കുന്നു.13ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ഫോണിൽ സംസാരിക്കാം. നിങ്ങൾ മുന്നിൽ കാണുന്നതും, ജില്ലാ പഞ്ചായത്തിനു കീഴിൽ വരുന്നതുമായ പ്രശ്നങ്ങൾ അറിയിക്കാം.
മലയാള മനോരമയുടെ കാസർകോട് ഓഫിസിലെ 04994 230266 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സൗകര്യം ലഭിക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

