ഉദുമ∙ പ്രവാസിയുടെ വീട്ടിൽ കവർച്ച. ആറര പവൻ സ്വർണവും 5000 രൂപയും കവർന്നു.
ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ ശ്രീ ശൈവത്തിൽ മുരളിയുടെ വീട്ടിലാണ് കവർച്ച. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട്തകർത്ത് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ മാല, ഒന്നര പവൻ തൂക്കം വരുന്ന വളകൾ, വിവാഹ മോതിരം, കമ്മൽ, റിങ്, ഡയമണ്ട് സ്റ്റഡ്, കൈചെയിൻ ഉൾപ്പെടെയുള്ള ആറര പവൻ സ്വർണവും പഴ്സിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ഉൾപ്പെടെ 6.3 ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് കവർന്നത്.
മുരളിയുടെ ഭാര്യ ശ്രീഷ്മയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു.വെള്ളിയാഴ്ച രാത്രി 9ന് പിതാവിന്റെ വീട്ടിൽ പോയി ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. അകത്തുകയറി നോക്കിയപ്പോൾ അലമാര തുറന്നുകിടക്കുന്നതായും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും കണ്ടു.
വീടിന്റെ സിറ്റൗട്ടിൽ കൈക്കോട്ട് വച്ചിട്ടുണ്ടായിരുന്നു. മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.
വീട്ടിൽ രാത്രി ആൾത്താമസം ഇല്ലെന്നറിഞ്ഞ ആരെങ്കിലുമായിരിക്കാം കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. സമീപത്തുളള സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

