കാഞ്ഞങ്ങാട് ∙ നഗരസഭ സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. നഗരസഭയിൽ നേരത്തെ തന്നെ എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയിൽ എത്തിയതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.
സിപിഎം അംഗങ്ങളായ ഫൗസിയ ഷെരീഫ്, മഹ്മൂദ് മുറിയനാവി എന്നിവർ യഥാക്രമം പൊതുമരാമത്ത്, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ആർജെഡി അംഗം എം.വിജയൻ ആണ് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ. യുഡിഎഫിന് ലഭിച്ച വികസനം, ക്ഷേമ കമ്മിറ്റികളുടെ അധ്യക്ഷർ ആയി എം.പി.ജാഫർ (മുസ്ലിം ലീഗ്), എം.സുമതി (കോൺഗ്രസ്) എന്നിവർ തിരഞ്ഞെടുത്തു.
ഉപാധ്യക്ഷ ആയ ലത ബാലകൃഷ്ണൻ ആണ് ധനകാര്യ സ്ഥിര സമിതി അധ്യക്ഷ. റിട്ടേണിങ് ഓഫിസർ ടി.ടി.സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
കാഞ്ഞങ്ങാട് ∙ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായി പി.കെ.മഞ്ജിമ (വികസനം), പി.എച്ച്.മുഹമ്മദ് ഹനീഫ് (ക്ഷേമം), എം.പി.ജയശ്രീ (ആരോഗ്യം–വിദ്യാഭ്യാസം), പി.ഗോവിന്ദൻ (ധനകാര്യം) എന്നിവരെ തിരഞ്ഞെടുത്തു.
ഇതിൽ പി.എച്ച്.മുഹമ്മദ് ഐഎൻഎൽ അംഗമാണ്. യുഡിഎഫിന് ഒരു സ്ഥിര സമിതി അധ്യക്ഷ സ്ഥാനമാണ് ലഭിച്ചത്.
പി.കെ.ജയശ്രീ ആണ് യുഡിഎഫിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്.
പരപ്പ ∙ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ പാറക്കോൽ (രാജൻ ആരോഗ്യ–വിദ്യാഭ്യാസം), കോൺഗ്രസിലെ കെ.പി.ചിത്രലേഖ (വികസനം), ജെസി ചാക്കോ (ക്ഷേമകാര്യം) എന്നിവരെയാണ് അധ്യക്ഷരായി തിരഞ്ഞെടുത്തത്.
ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായി കോൺഗ്രസിലെ സോണിയ വേലായുധൻ (വികസനം), പി.സി.ലേഖ (ആരോഗ്യ–വിദ്യാഭ്യാസം), ഡൊമിനിക് കോയിത്തുരുത്തേൽ (ക്ഷേമകാര്യം) എന്നിവരെ തിരഞ്ഞെടുത്തു.
തൃക്കരിപ്പൂർ ∙ യുഡിഎഫ് തകർപ്പൻ വിജയം നേടിയ തൃക്കരിപ്പൂർ പഞ്ചായത്തിൽ 3 സ്ഥിരസമിതികളിലും യുഡിഎഫിനു എതിരില്ല.
മുസ്ലിം ലീഗിലെ അശ്റീഫ ജാബിർ (വികസനം) ടി.എസ്.നജീബ് (ക്ഷേമകാര്യം) കോൺഗ്രസിലെ എം.െക.പ്രസന്ന (ആരോഗ്യം–വിദ്യാഭ്യാസം) എന്നിവരെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

