ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി മുനയൻകുന്നിൽ തെരുവുനായയുടെ കടിയേറ്റ് 6 പേർക്കു പരുക്കേറ്റു. ഇന്നലെ 11.30 ഓടെയാണ് പേ പിടിച്ചതെന്നു കരുതുന്ന തെരുവുനായ മുനയൻകുന്നിലെത്തി മനുഷ്യരെയും വളർത്തുമൃഗങ്ങളെയു ആക്രമിച്ചത്. കാഞ്ഞമല ജോസ്, കണ്ടത്തിൽ കുട്ടിച്ചൻ, സലാം പൂങ്കുറുഞ്ഞിയിൽ, സുബൈർ കുന്നുംപുറം, സലാം വയക്കര എന്നിവർക്കും 4 വയസ്സുകാരൻ അയാനുമാണ് പരുക്കേറ്റത്.
ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മുനയൻകുന്നിലെ ഹസൈൻ പാടിക്കലിന്റെ മകൻ അയാനെ വീട്ടിനകത്തു കയറിയാണ് നായ കടിച്ചത്. ഇവർക്കു പുറമേ വഴിയാത്രക്കാരായ 2 പേർക്കും നായയുടെ കടിയേറ്റതായി പറയപ്പെടുന്നു. നാട്ടുകാർ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് തെരുവുനായയെ കൊന്നത്.
മുനയൻകുന്നിലെ 3 വളർത്തുനായകൾക്കും ഒരു പശുവിനും 2 ആടുകൾക്കും ഇന്നലെ തെരുവുനായയുടെ കടിയേറ്റിരുന്നു. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പ്രതിരോധ വാക്സിനെടുത്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

