ഉളിയത്തടുക്ക ∙ കഞ്ചാവ് ചോദിച്ചപ്പോൾ നൽകാത്തതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചു. സംഭവത്തിൽ 2 പേർക്കെതിരെ പൊലീസ് കേസെടുത്തു.
നാഷനൽ നഗർ സബാന മൻസിൽ മുഹമ്മദ് സലാൽ അക്തറിനാണ് (21) കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ നാഷനൽ നഗറിൽ വച്ച് രണ്ടംഗം സംഘം കുത്തിയത്. കുമ്പള നായ്ക്കാപ്പിലെ അമാൻ, അനാൻ എന്നിവർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്.
അക്തറിനെ തടഞ്ഞുനിർത്തി മൂർച്ചയുള്ള കത്തികൊണ്ട് ശരീരമാസകലം കുത്തുകയും രണ്ടാം പ്രതി മുഖത്തും പുറത്തും കൈകൊണ്ട് അടിക്കുകയും കാൽ കൊണ്ട് ചവിട്ടുകയും നിലത്ത് വീണപ്പോൾ കഴുത്തിനു നേരത്തെ കത്തികൊണ്ട് കുത്തി എന്നുമാണു പരാതി.
കഞ്ചാവ് ചോദിച്ച് നൽകാത്തതിന്റെ വിരോധമാണ് അക്രമത്തിനു കാരണമെന്ന് അക്തർ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

