കാസർകോട് ∙ ഇനി പുറത്ത് കാവൽ വേണ്ട, ശുചിമുറി അകത്തു നിന്നു താഴ് ഇടാം. വിദ്യാനഗറിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒന്നാം നിലയിലുള്ള മൂന്നു ശുചിമുറിയിൽ കടന്നാൽ അകത്തുനിന്നു അടയ്ക്കാൻ താഴ് ഇല്ലായിരുന്നു. ഇവിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പരിശീലനത്തിനും യോഗങ്ങൾക്കും എത്തുന്ന ജീവനക്കാർ പ്രശ്നം പല തവണ അധികൃതരെ അറിയിച്ചിട്ടും പരിഹാരം നീണ്ടപ്പോൾ പത്രത്തിൽ വാർത്ത വന്നു.
ഇതോടെ മൂന്നു ശുചിമുറിയിലും അകത്ത് കൊളുത്ത് സ്ഥാപിച്ചു.
നേരത്തെ ഒരാൾ പുറത്ത് കാവൽ നിൽക്കേണ്ട അവസ്ഥയായിരുന്നു അകത്ത് ആളുണ്ടെന്ന് പറയാൻ.
ഇനി അത് ആവശ്യമില്ല. വളരെ കണ്ടിഷൻ ആയെന്ന് ജീവനക്കാർ പറഞ്ഞു. വ്യാഴാഴ്ച പത്രത്തിൽ വാർത്ത വന്നപ്പോൾ ജോയിന്റ് ഡയറക്ടർ ഓഫിസ് അധികൃതർ ശുചിത്വമിഷൻ അധികൃതരെ കാര്യം അറിയിച്ചു.
ടവർ ബോൾട്ട് തകരാർ പതിവാണെന്നും പല ഓഫിസുകളിലും ഈ സ്ഥിതി ഉണ്ടെന്നും ജോയിന്റ് ഡയറക്ടർ ഓഫിസ് കെട്ടിടത്തിൽ താഴെയുള്ള ശുചിമുറികൾ ഉപയോഗിക്കാമല്ലോ എന്നായിരുന്നു ശുചിത്വമിഷൻ അധികൃതരുടെ പ്രതികരണം.
പത്ര വാർത്തയ്ക്കു പിന്നാലെ ജീവനക്കാർക്ക് ഇപ്പോൾ കാര്യം സാധിച്ചു കിട്ടിയ സന്തോഷം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

