അധ്യാപക ഒഴിവ്
മൊഗ്രാൽ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി അധ്യാപക ഒഴിവ്.
അഭിമുഖം 12ന് 10.30 മുതൽ 12.30 വരെ സ്കൂളിൽ. കുണിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 12ന് 10നു സ്കൂളിൽ. ബേക്കൽ ∙ ഗവ.
ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്സ് (മലയാളം) ഒഴിവ്. അഭിമുഖം 12ന് 11നു സ്കൂളിൽ.
9447441088. മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 12ന് 10.30നു സ്കൂളിൽ.
9447349295.
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ താൽക്കാലിക ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. അഭിമുഖം 12ന് 11ന് അകം പ്രിൻസിപ്പൽ ഓഫിസിൽ.
9495646060. ∙കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ എൽപിഎസ്ടി അധ്യാപക.
ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 11ന് 10.30ന് നടക്കും
∙പുഞ്ച ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, (മലയാളം) അധ്യാപക ഒഴിവിലേക്കുള്ള. കൂടിക്കാഴ്ച 11ന് 11.30ന് നടക്കും
മെഡിക്കൽ ഓഫിസർ നിയമനം
കാഞ്ഞങ്ങാട് ∙ ഹോമിയോപ്പതി വകുപ്പ് ജില്ലയിൽ സർക്കാർ ഹോമിയോ ആശുപത്രി /ഡിസ്പെൻസറികളിലെ മെഡിക്കൽ ഓഫിസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം 18ന് 10നു ജില്ലാ മെഡിക്കൽ ഓഫിസിൽ (ഹോമിയോ). 04672–206886.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 22ന് അകം ഓൺലൈനായി അപേക്ഷിക്കാം.
സ്റ്റൈപൻഡ് ഇല്ല. പ്രായപരിധി 30. [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]