ബദിയടുക്ക∙ ചെർക്കള – കല്ലടുക്ക സംസ്ഥാനന്തര പാതയിൽ താൽക്കാലിക കുഴിയടയ്ക്കാനുള്ള ടെൻഡറെടുക്കാൻ കരാറുകാരെത്തിയില്ല. സെപ്റ്റംബർ 1ന് ടെൻഡർ നടക്കേണ്ടതായിരുന്നു, നടന്നില്ല.29ന് ഇതുവഴിയുള്ള സ്വാകര്യബസുകൾ സർവീസ് നിർത്തുമെന്നറിയിച്ച് ബസ്തൊഴിലാളികൾ എംഎൽഎയ്ക്ക് നിവേദനം നൽകി.
5 വർഷം മുൻപ് കിഫ്ബിഫണ്ടിൽ നവീകരിച്ച റോഡ് ഭാഗികമായാണ് കാസർകോട് മണ്ഡലത്തിലെ 19 കിലോമീറ്ററിലെ പ്രവൃത്തി ചെയ്തത്.
29 കിലോമീറ്ററിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഉക്കിനടുക്ക മുതൽ അഡ്ക്കസ്ഥല വരെ 9.773 കിലോമീറ്റർ പൂർണമായും നവീകരിച്ചിരുന്നു. ഭാഗികമായി നവീകരിച്ച ഭാഗത്ത് ഒരു ലെയർ മാത്രമാണ് ടാറിങ് നടത്തിയത്.
ഈ കരാറുകാരനെ കെആർഎഫ്ബി പ്രോജക്ട് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഫോർ ക്ലോസ് ചെയ്തിട്ടുണ്ട്. 2023 മാർച്ചിലെ ഉത്തരവ് പ്രകാരമാണിത്.
തുടർ നടപടികൾ നടത്തി പുതിയ കരാറുകാരനെ ഏൽപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപടികളായിട്ടില്ല.
റോഡിലാകെ വൻകുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. ചെറുകുഴികൾ രൂപപ്പെട്ട് വൻകുഴികളായി കൊണ്ടിരിക്കുകയാണ്.
പള്ളത്തടുക്ക, നെക്രാജെ, ചേടിക്കാന, ചെർളടുക്ക എന്നിവിടങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടതിനാൽ കുഴി ഒഴിവാക്കി വാഹനങ്ങൾക്ക് പോകാൻപറ്റാത്ത സ്ഥിതിയായിട്ടുണ്ട്. വാഹനങ്ങൾ ഇവിടെ കുടുങ്ങുന്നതിനാൽ സർവീസ് ബസുകൾക്കടക്കം സമയത്ത് എത്താനാവുന്നില്ല.
പാതാള ക്കുഴിയിൽ വീണ് വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നുമുണ്ട്.
ബാക്കിവരുന്ന ബദിയടുക്ക, കരിമ്പില, ഗോളിയടി ,ബീജന്തടുക്ക എന്നിവിടങ്ങളിൽ പുതിയ കുഴികളുണ്ടായിട്ടുണ്ട്. ആദ്യം ചെറുകുഴികളുണ്ടാകുന്ന സ്ഥലങ്ങളിൽ കുറച്ച് ദിവസങ്ങൾക്കകം വൻകുഴികളാകും.
സംസ്ഥാനാന്തര പാതയായയതിനാൽ ബെംഗളൂരുവിലേക്കും ഇതുവഴി സ്വകാര്യ വാഹനങ്ങൾ പോകുന്നുണ്ട്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
കാലവർഷം മൂലമുണ്ടായ തകരാറുകൾ താൽക്കാലികമായി പരിഹരിക്കുന്നതിനു തിരുവനന്തപുരം കെആർഎഫ്ബി പ്രോജക്ട് കാര്യാലയത്തിൽ നിന്ന് 8 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയാണ് നൽകിയത്.
ഈ മാസം 1ന് ടെൻഡർനടപടി പൂർത്തീകരിച്ച് ഇന്ന് പ്രവൃത്തി തുടങ്ങാനായിരുന്നു തീരുമാനിച്ചത്.
ടെൻഡറെടുക്കാൻ കരാറുകാരെത്താത്തിനാൽ പ്രവൃത്തി തുടങ്ങാനാവാത്ത സ്ഥിതിയാണ്.റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ബസ് സർവീസ് നടത്തുന്ന ബസ് തൊഴിലാളികളുടെ സംഘടന പ്രൈഡ് വർക്കേഴ്സ് ഫെഡറേഷൻ 29 മുതൽ സർവീസ് നിർത്തുമെന്നറിയിച്ച് കെആർഎഫ്ബി എഇ,ആർടിഒ എന്നിവർക്ക് നിവേദനം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]