നീലേശ്വരം ∙ കാറിൽ കടത്തുകയായിരുന്ന ഇ–സിഗരറ്റ്, വിദേശ നിർമിത സിഗരറ്റ്, ലഹരി വസ്തുക്കൾ എന്നിവയുമായി 2 പേരെ നീലേശ്വരം പൊലീസ് പിടികൂടി. കോട്ടിക്കുളത്തെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് സാദിഖ് ഇത്ഷാം (26), പള്ളിക്കര കാപ്പിൽ അബ്ദുൽ റഹ്മാന്റെ മകൻ സലാഹുദ്ദീൻ അയൂബ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം പിന്തുടരുന്നത് കണ്ട് ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് കയറ്റിയ കാറിനെ കരുവാച്ചേരിയിൽ വച്ചു പിടികൂടുകയായിരുന്നു.
പിടികൂടിയ സിഗരറ്റ് ഉൽപന്നങ്ങൾക്കു ലക്ഷങ്ങൾ വില മതിക്കും.
നീലേശ്വരം എസ്ഐമാരായ സി.സുമേഷ് ബാബു, കെ.വി.രതീശൻ, ജില്ലാ പൊലീസ് മേധാവിയുടെയും ബേക്കൽ ഡിവൈഎസ്പിയുടെയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ വി.സുഭാഷ്, കെ.കെ.സജീഷ്, സുഭാഷ് ചന്ദ്രൻ, ധനേഷ്, സന്ദീപ്, അജിത് പള്ളിക്കര, നിജിൻ, രജീഷ് കാട്ടാമ്പള്ളി, ഭക്ത സെൽവൻ, ബാബു തണ്ടയിൽ, സി.കെ.കുഞ്ഞിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിന്തുടർന്നു പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]