
ബദിയടുക്ക ∙ നവീകരിച്ച കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ കുമ്പള ഭാഗത്തേക്കു പോകുന്ന യാത്രക്കാർക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം നിർമാണം തുടങ്ങി. ഇവിടെ കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർക്ക് വിശ്രമിക്കാൻ റോഡുവശത്ത് നിൽക്കേണ്ട
സ്ഥിതിയാണിപ്പോൾ. മുൻപ് ഇവിടെ മറ്റൊരിടത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ശ്രമം നടന്നിരുന്നു.
എന്നാൽ മീത്തൽ ബസാർ മുതൽ പൊലീസ് സ്റ്റേഷൻവരെയുള്ള ഭാഗം പാർക്കിങ്ങിനായി ഉപയോഗിച്ചിരുന്നതിനാൽ ഇവിടെ ബസ് സ്റ്റോപ് വരുന്നതിനോട് എതിർപ്പുയർന്നു. കൂടാതെ ഇതേ റോഡിൽ ബസ് സ്റ്റാൻഡ് മുതൽ സർക്കിൾവരെ ഓട്ടോറിക്ഷ സ്റ്റാൻഡുമുണ്ട്.
ഇതിനിടയിൽ ബസ് കാത്തിരിപ്പു കേന്ദ്രം വരുന്നത് ബുദ്ധിമുട്ടാണെന്ന വാദത്തെത്തുടർന്നാണ് നിർമാണം നിർത്തിയത്.
ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുന്നതിന്റെ മുൻഭാഗത്താണ് ഇപ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നത്. കുമ്പളയിലെത്തി മംഗളുരുവിലേക്ക് പോകുന്നവരും കന്യപ്പാടി, നിർച്ചാൽ, ബേള, സീതാംഗോളി, നായ്ക്കാപ്പ്, കുമ്പള എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്.
റോഡ് നവീകരണം നടക്കുമ്പോൾ ഡിപിആർ പ്രകാരം 64 കാത്തിരിപ്പു കേന്ദ്രങ്ങളാണ് ആദ്യം സ്ഥാപിച്ചത്. നാട്ടുകാർ ആവശ്യപ്പെട്ടതോടെ 11 എണ്ണംകൂടി സ്ഥാപിച്ചു.
2023ലാണ് റോഡ് നവീകരണം പൂർത്തിയായത്. ഇന്റർലോക്ക് പാകുന്ന പ്രവൃത്തിയാണ് ബസ് സ്റ്റാൻഡ് ഭാഗത്ത് ഇപ്പോൾ നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]