
രാജപുരം ∙ ഭൂമിയുണ്ടായിട്ടും ഉടമയല്ലാതിരുന്ന പനത്തടി പൂടംകല്ലടുക്കത്തെ മാധവൻ 4 സെന്റ് ഭൂമിയുടെ അവകാശിയായി. ഇതോടെ കൈവശ ഭൂമിയുടെ പട്ടയത്തിനായുള്ള 50 വർഷത്തെ കാത്തിരിപ്പിന് വിരാമമായി.
സ്വന്തമായി അടച്ചുറപ്പുള്ള വീട്, അതായിരുന്നു മാധവന്റെ സ്വപ്നം. എന്നാൽ താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ ഭവന പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ പട്ടികവർഗ വിഭാഗത്തിൽപെട്ട
മാധവന് സാധിച്ചിരുന്നില്ല. മൺകട്ട
കൊണ്ട് നിർമിച്ച ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും ചേർന്നതാണ് മാധവന്റെ വീട്. കാലപ്പഴക്കം ചെന്ന ഈ വീട്ടിലാണ് ഭാര്യയും 3 മക്കളും അടങ്ങിയ കുടുംബം താമസിച്ചിരുന്നത്.
സ്വന്തമായി റേഷൻ കാർഡോ മറ്റു രേഖകളോ ഇല്ല.
ഭവന പദ്ധതിയിൽ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് മാധവന്റെ പ്രശ്നങ്ങൾ പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ അറിഞ്ഞത്. തുടർന്ന് വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തി.
അതോടെ പട്ടയം നൽകാനുള്ള നടപടിയായി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ എന്നിവരോടൊപ്പം കാസർകോട് ലാൻഡ് ട്രിബ്യൂണൽ ഓഫിസിലെത്തിയ മാധവൻ പട്ടയം കൈപ്പറ്റി.
താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നും റേഷൻ കാർഡും അനുവദിച്ചു കിട്ടി. തുടർന്ന് ആധാർ കാർഡ് ഉൾപ്പെടെയുള്ള മറ്റു രേഖകളും ശരിയാക്കി.
തന്റെ സ്വപ്നമായ അടച്ചുറപ്പുള്ള വീട് പെട്ടെന്ന് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മാധവനും കുടുംബവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]