
നീലേശ്വരം ∙ പള്ളിക്കര–കുഞ്ഞിപ്പുളിക്കാൽ റോഡിലെ ലവൽ ക്രോസിൽ റെയിൽവേ മേൽപാലം പണിയാൻ ഭരണാനുമതി നൽകിയതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം 37 റെയിൽവേ മേൽപാലങ്ങളും 1 റെയിൽവേ അടിപ്പാതയും നിർമിക്കാൻ ധനസഹായം നൽകുന്നതിനുള്ള കരാറിനു ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയതോടെയാണ് തൃക്കരിപ്പൂർ മണ്ഡലത്തിലെ മേൽപാലം ഇല്ലാത്ത ഏക ലവൽ ക്രോസ് ആയ കുഞ്ഞിപ്പുളിക്കാലിലും മേൽപാലത്തിനു തത്വത്തിൽ അംഗീകാരം ലഭിച്ചതെന്നു എംഎൽഎ അറിയിച്ചു.
50:50 ചെലവ് പങ്കിട്ടാണ് നിർമാണം. റെയിൽവേ മന്ത്രാലയവും കേരള സർക്കാരും തമ്മിൽ ഒപ്പിട്ട
ധാരണാപത്രം പ്രകാരം കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ്(കെആർഡിസിഎൽ) നിർമാണ ചുമതല. ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ, ഡിപിആർ എന്നിവ തയാറാക്കുന്നതിനു കെആർഡിസിഎലിനെ ചുമതലപ്പെടുത്തി സ്ഥാന പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതായി എംഎൽഎ.അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]