
നീലേശ്വരം ∙ പൊതുപണിമുടക്ക് ദിവസം നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ പണിമുടക്ക് അനുകൂലികൾ നഗരസഭാ ഓഫിസിൽ പൂട്ടിയിട്ടു. എൻജിഒ അസോസിയേഷൻ പ്രവർത്തകരായ 5 പേരുൾപ്പെടെ 7 പേരാണ് നഗരസഭയിൽ ജോലിക്കെത്തിയത്. ‘ഓഫിസിൽ എത്തി ഒപ്പിട്ടല്ലോ, ഇനി വൈകിട്ടുവരെ ജോലി ചെയ്ത് തിരിച്ചുപോയാൽ മതി’ എന്നു പറഞ്ഞാണ് പണിമുടക്ക് അനുകൂലികൾ ഇവരെ പൂട്ടിയിട്ടത്.
റവന്യു ഇൻസ്പെക്ടർ പി. രഘുനാഥൻ, സീനിയർ ക്ലാർക്കുമാരായ ടി.വി.ബിനു, എം.
അനിത, കെ.പി.രമ്യ, കെ. ഷംസീന, പ്രേരകുമാരായ കെ.
റീന, ഇ. രാധ എന്നിവർ ഒരുമണിക്കൂറോളം പൂട്ടിയിട്ട
മുറിയിൽ കുടുങ്ങി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്ഐ കെ.വി.രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാതിൽ തുറന്നുകൊടുത്തത്. നഗരസഭയിൽനിന്നു തിരിച്ചുപോകുംവഴി പുറത്തു പാർക്ക് ചെയ്തിരുന്ന റവന്യു ഇൻസ്പെക്ടർ രഘുനാഥന്റെ കാറിന്റെ ടയറിലെ കാറ്റും സമരാനുകൂലികൾ അഴിച്ചുവിട്ടു.
നഗരസഭാ കൗൺസിലർ വിനു നിലാവ് സൈക്കിൾ പമ്പ് കൊണ്ടുവന്നു കാറ്റുനിറച്ചശേഷമാണ് സ്ത്രീകളടക്കമുള്ള ജീവനക്കാർ ജോലി കഴിഞ്ഞു മടങ്ങിയത്. സംഭവത്തിൽ ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. അക്രമം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നു നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.
ഷജീർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]