
കാസർകോട് ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് ജില്ലയിൽ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
സ്വകാര്യ–കെഎസ്ആർടിസി ബസുകളും ടാക്സികളും ഓടിയില്ല. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.
ചില സ്ഥലങ്ങളിൽ സമരക്കാരുമായി വാക്കേറ്റം ഉണ്ടായി. കാസർകോട് നഗരത്തിൽ പ്രകടനത്തിനിടെ സർവീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും സമരക്കാരുമായി വാക്കേറ്റമുണ്ടായി.ചില സർക്കാർ ഓഫിസുകളിൽ ജോലിക്കെത്തിയവരെ പൂട്ടിയിട്ടതായി ആരോപണമുണ്ട്.
സീതാംഗോളിയിൽ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനം തടഞ്ഞ സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച എസ്ഐ ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരു കേസ് മാത്രമാണ് റജിസ്റ്റർ ചെയ്തതെന്നു പൊലീസ് അറിയിച്ചു.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല.
വിദ്യാലയങ്ങളിൽ ഹാജർനില കുറവായിരുന്നു. റവന്യു വകുപ്പിൽ ജില്ലയിൽ ആകെയുള്ള 918 പേരിൽ ജോലിക്കെത്തിയത് 190 പേർ മാത്രമാണെന്ന് കലക്ടറേറ്റിൽനിന്ന് അറിയിച്ചു.
കാഞ്ഞങ്ങാട് ∙ കാഞ്ഞങ്ങാട് നഗരത്തിൽ പൊതുപണിമുടക്ക് പൂർണം.
നഗരത്തിലെ കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്.
സർക്കാർ ഓഫിസുകളിൽ ഹാജർനില കുറഞ്ഞു. താലൂക്ക് ഓഫിസിൽ പത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. രാവിലെ പ്രകടനമായി എത്തിയവർ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ വാഹനങ്ങൾ തടഞ്ഞിരുന്നു.
ഒട്ടേറെ ടാങ്കർ ലോറികളെ നഗരത്തിൽ പലയിടങ്ങളിലായി തടഞ്ഞു. വഴിയിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസ് വാഹനങ്ങളിലാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]