കുറ്റിക്കോൽ ∙ ഒരു കൗതുകത്തിനാണു കുറ്റിക്കോലിലെ ബി.ചാത്തുക്കുട്ടി തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്യാനെത്തി തുടങ്ങിയത്. പിന്നീടത് ആവേശമായി മാറി.
തുടർന്ന് എല്ലാ തിരഞ്ഞെടുപ്പുകളിലും ആദ്യ വോട്ട് പതിവാക്കി. കഴിഞ്ഞ 40 വർഷമായി ചാത്തുക്കുട്ടി തന്റെ ബൂത്തിൽ ഒന്നാമനാണ്.
ഇത്തവണ ഉദുമ നിയോജകമണ്ഡലത്തിലെ കുറ്റിക്കോൽ ഗവ. ഹൈസ്കൂളിൽ 237 –ാമത് ബൂത്തിലാണ് ഒന്നാമനായി വോട്ട് ചെയ്തത്.
സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും വോട്ടിന് ആദ്യമെത്തുന്ന പതിവ് ഇക്കുറിയും തെറ്റിയില്ല. ആരോഗ്യമുള്ള കാലംവരെ ബൂത്തിലെ ഒന്നാമത്തെ വോട്ട് വിട്ടുകൊടുക്കാൻ തയാറല്ലെന്ന് മലഞ്ചരക്ക് വ്യാപാരി കൂടിയായ ചാത്തുകുട്ടി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

