കാഞ്ഞങ്ങാട് ∙ നെഞ്ചുവേദനയെ തുടർന്ന് യുവതി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ അരയി വലിയവീട്ടിൽ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്.
തിങ്കൾ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സഞ്ജനയുടെ ഭർതൃ പിതാവ് കാര്യസ്ഥനായി ജോലി ചെയ്യുന്ന അടുക്കത്ത് പറമ്പിൽ രവീന്ദ്രന്റെ തോട്ടത്തിൽ വാഴയ്ക്ക് വെള്ളം നനക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുപുരം ബാലൂരിലെ സുരേശൻ – സൗമ്യ ദമ്പതിയുടെ മകളാണ് സഞ്ജന.
സഹോദരങ്ങൾ: ശ്രേയ, സയന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

