തൃക്കരിപ്പൂർ∙ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഐടി ലാബുകളിലേക്ക് റോബട്ടിക് കിറ്റുകളുമായി അധ്യാപകർക്കു പകരം കുട്ടി ടീച്ചർമാർ എത്തിയപ്പോൾ സഹപാഠികൾക്ക് ആദ്യം കൗതുകം. 10-ാം തരത്തിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിലെ റോബട്ടിക് പഠനവും പരീക്ഷയും സ്കൂളുകൾക്ക് വെല്ലുവിളിയാകുമ്പോഴാണ് അധ്യാപകരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടിടീച്ചർമാരായത്.
ലിറ്റിൽ കൈറ്റ്സിൽ നിന്നു കിട്ടിയ റോബട്ടിക് പഠനത്തിന്റെ ആത്മവിശ്വസം ക്ലാസ്മുറികളിൽ അലയടിച്ചപ്പോൾ അധ്യാപകരും സഹപാഠികളും ഒരേ സ്വരത്തിൽ പറഞ്ഞു.
‘ഇത് വേറെ ലവൽ’. ലോക അധ്യാപക ദിനാചരണ ഭാഗമായാണ് തൊട്ടടുത്ത പ്രവൃത്തി ദിനമായ ഇന്നലെ ജില്ലയിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളും റോബട്ടിക് പഠനത്തിന്റെ അധ്യാപകരായി ലാബിലും ക്ലാസ് മുറികളിലും കുട്ടി അധ്യാപകർ നിറഞ്ഞുനിന്നത്.
ഈ മാസം പകുതിയോടെ ഐടി അർധ വാർഷിക പരീക്ഷയിൽ റോബട്ടിക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ ചോദ്യങ്ങൾ ഉള്ളത് അധ്യാപകർക്കും വിദ്യാർഥികൾക്കും ആശങ്ക ഉയർത്തുമ്പോഴാണ് ഇവർക്ക് ആത്മവിശ്വാസം പകരാൻ ക്ലാസ്സുകളുമായി കുട്ടികളെത്തിയത്.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളിലേക്കും ഈ പാഠഭാഗങ്ങൾ എത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകർ. റോബട്ടിക് പാഠപുസ്തക പരിശീലനത്തിൽ കിട്ടിയ അറിവുകൾ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാനും ഓർമ പുതുക്കാനും അധ്യാപകർക്കും ഒരവസരമായി ഈ ദിനം മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

