മഞ്ചേശ്വരം ∙ കടമ്പാറിലെ ദമ്പതികളായ പി.അജിത്കുമാറും ഭാര്യ ശ്വേതയും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത. ഇവരുടെ മരണത്തിന് 2 ദിവസം മുൻപ്, സ്കൂട്ടറിലെത്തിയ 2 സ്ത്രീകൾ മറ്റൊരു സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിൽ മർദനമേൽക്കുന്ന സ്ത്രീ ശ്വേതയാണെന്നു നാട്ടുകാർ പറയുന്നു. മറ്റു 2 സ്ത്രീകൾ ആരാണെന്നു കണ്ടെത്താനായിട്ടില്ല.
ഇതെക്കുറിച്ച് അന്വേഷിക്കുകയാണെന്നു പൊലീസ് പറയുന്നു.
സ്കൂട്ടറിലെത്തിയ 2 യുവതികൾ ശ്വേതയോടു തട്ടിക്കയറുകയും മുഖത്തടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യമാണു സിസിടിവി ക്യാമറയിൽ പതിഞ്ഞത്. സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്നും സ്കൂട്ടറിലെത്തിയ യുവതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ 4നു വൈകിട്ടാണു സംഭവം. എന്നാൽ ഇവർ ആരാണെന്നോ എന്തിനാണ് ആക്രമണമെന്നോ വ്യക്തതയില്ല.
ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു മരണത്തിൽ ദുരൂഹത ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.
അജിത്ത്കുമാറും ശ്വേതയും ചിലരിൽനിന്നു പണവും സ്വർണവും വാങ്ങിയതിന്റെ വൻ ബാധ്യതയുണ്ടായിരുന്നതായും ഇതു തിരികെ ചോദിച്ചു പലരും വീട്ടിൽ വരാറുണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം അജിത്ത്കുമാറിന്റെ വീട്ടിലെത്തി ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരിൽനിന്നു മൊഴിയെടുത്തു.
കഴിഞ്ഞ 6നു വൈകിട്ടാണ് സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേതയെയും ഭർത്താവിനെയും വിഷം അകത്തുചെന്ന് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്.
നാട്ടുകാർ മംഗളൂരു ദേർലക്കട്ടെയിലെത്തിച്ച ഇരുവരും ആശുപത്രിയിലാണു മരിച്ചത്. 4 വയസ്സുള്ള മകനെ അജിത്തിന്റെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു ദമ്പതികൾ വിഷം കഴിച്ചത്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് ഈയിടെ ഫോൺവിളികളെത്തിയത് ഇവരെ അസ്വസ്ഥപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. ജീവനൊടുക്കിയ ദമ്പതികളുടെ മൃതദേഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]