ചെറുവത്തൂർ∙നിർദ്ദിഷ്ട തീരദേശപാതയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഓർക്കുളം പാലം നിർമാണം തുടങ്ങി.
39.98 കോടി രൂപയുടെ എസ്റ്റിമേറ്റിൽ നിർമിക്കുന്ന ഈ പാലം പൂർത്തിയാവുന്നതോടെ ജില്ലയിലെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും. ചെറുവത്തൂർ പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്.
ദേശീയ ജലപാത കടന്നുപോകുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന ഈ പാലം പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്.
അഴിത്തല ഫിഷിങ് ലാന്റിങ് സെന്റർ, മടക്കര തുറമുഖം, പുലിമുട്ട്, കോട്ടപ്പുറം വഞ്ചി വീട് ടെർമിനൽ എന്നിവയെല്ലാം ഈ പാലവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നൂതന സാങ്കേതിക വിദ്യയായ പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ഭീമുകൾ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. 317.80 മീറ്ററാണ് ഈ പാലത്തിന്റെ നീളം.
ആവശ്യമായ സംരക്ഷണ ഭിത്തിയോട് കൂടി 320 മീറ്റർ അനുബന്ധ റോഡും നിർമിക്കും.
ദേശീയ ജലപാത റൂട്ടിൽ വിഭാവനം ചെയ്ത പാലം ആയതിനാൽ നടുഭാഗത്ത് ജല പരപ്പിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 55.050 മീറ്റർ നീളമുള്ള ആർച്ച് ടൈപ്പ് സ്പാനും 35 മീറ്റർ നീളമുള്ള 4 സ്പാനുകളും 12.5 മീറ്റർ നീളമുള്ള 4 സ്പാനുകളും പാലത്തിന് ഉണ്ടാകും. തീരദേശ മേഖലയുടെ വികസനത്തിന് നാഴിക കല്ലായി മാറുന്ന സ്വപ്ന പദ്ധതിയായിട്ടാണ് ഈ പാലത്തിനെ കാണുന്നതെന്ന് എം.രാജഗോപാലൻ എംഎൽഎ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]