കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയ്ക്ക് അനുവദിച്ച 2 പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ലാഗ് ഓഫ് ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. പുതിയ ബസുകൾ അനുവദിക്കുമ്പോൾ ജില്ലയോടു കാണിക്കുന്ന അവഗണന മാറിയതായി അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷ കെ.വി.സുജാത, വാർഡ് കൗൺസിലർ കെ.ലത, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാർ, അസി. ട്രാൻസ്പോർട്ട് ഓഫിസർ ആൽവിൻ ടി.സേവ്യർ എന്നിവർ പ്രസംഗിച്ചു.
ഫ്ലാഗ് ഓഫിന് ശേഷം ഇ.ചന്ദ്രശേഖരൻ എംഎൽഎയും നഗരസഭാധ്യക്ഷ കെ.വി.സുജാതയും ജീവനക്കാരും ഉൾപ്പെടെ നഗരത്തിലൂടെ ബസിൽ യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ നഗരസഭാധ്യക്ഷയുടെ കവിതാലാപനം ആകർഷകമായി.
വൈകിട്ട് 5.10 ന് കാഞ്ഞങ്ങാട് നിന്നു പുറപ്പെടുന്ന ബസ് രാവിലെ 7.40ന് പത്തനംതിട്ടയിൽ എത്തും. പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് രാവിലെ 7.40ന് കാഞ്ഞങ്ങാട് എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]