
കാഞ്ഞങ്ങാട് ∙ മുൻവൈരാഗ്യത്തെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു. ചെമ്മട്ടംവയൽ ബല്ലാ ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മടിക്കൈ സ്വദേശിയുമായ കെ.വി.അമൻ കൃഷ്ണൻ തലയ്ക്കും താടിയെല്ലിനുമേറ്റ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിലാണ്.
ഇതേ സ്കൂളിലും സമീപത്തെ മറ്റൊരു സ്കൂളിലും പഠിക്കുന്ന 7 പ്ലസ് വൺ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ട് 5.45ന് ആണു സംഭവം. സ്കൂളിനു സമീപത്തെ ആളില്ലാത്ത ഇടവഴിയിലേക്കു കൊണ്ടുപോയി അമനെ ബോധം മറയുന്നതുവരെ ക്രൂരമായി മർദിക്കുകയായിരുന്നു.
ആളുകൾ വരുന്നതുകണ്ട് അമനെ ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞു.
അമനും പ്രതികളും മുൻപ് ഒരേ സ്കൂളിലാണു പഠിച്ചിരുന്നത്. ഇവിടെനിന്നു തുടങ്ങിയ പ്രശ്നങ്ങളാണ് അക്രമത്തിലെത്തിച്ചത്.
ഇക്കൂട്ടത്തിലെ ഒരു പ്ലസ് വൺ വിദ്യാർഥിയെ ലൈസൻസില്ലാതെ വാഹനമോടിച്ചതിനു മുൻപു പൊലീസ് പിടിച്ചിരുന്നു. ഇതിനുകാരണം അമനാണെന്ന് ഈ വിദ്യാർഥി പറഞ്ഞുനടന്നിരുന്നതായി അമന്റെ അമ്മ പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്രെ.
ദിവസങ്ങൾക്കുമുൻപ് ഇവിടെനിന്നു കിലോമീറ്ററുകൾ മാത്രം അകലെയുള്ള മടിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിലും പ്ലസ് വൺ വിദ്യാർഥിക്കു മർദനമേറ്റിരുന്നു. കഴുത്തിനു സാരമായി പരുക്കേറ്റ വിദ്യാർഥി ഇപ്പോഴും ചികിത്സയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]