
കാഞ്ഞങ്ങാട് ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് ഉടമ മരിച്ച സംഭവത്തിൽ കരാറുകാരനെ അറസ്റ്റ് ചെയ്തു. പിന്നാലെ കരാറുകാരന്റെ ഏകമകനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
അലുമിനിയം ഫാബ്രിക്കേഷൻ ഉടമ വെള്ളിക്കോത്തെ റോയ് ജോസഫിന്റെ (48) മരണവുമായി ബന്ധപ്പെട്ടാണ് പുല്ലൂർ പുളിക്കാലിലെ നരേന്ദ്രനെ ബോധപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി ഇന്നലെ വൈകിട്ട് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മകൻ കാശിനാഥനെ (17) കാണാതായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രാത്രി എട്ടരയോടെ സമീപത്തെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈമാസം 3ന് ആണ് റോയ് ജോസഫിന് മാവുങ്കാൽ മൂലക്കണ്ടത്തു നിർമാണത്തിലുള്ള മൂന്നുനില കെട്ടിടത്തിൽനിന്നു വീണു പരുക്കേറ്റത്.
മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസം മരിച്ചു. നിർമാണത്തെച്ചൊല്ലി റോയിയും നരേന്ദ്രനും തമ്മിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ തർക്കമുണ്ടായെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നരേന്ദ്രൻ റോയിയെ തള്ളിയിട്ടതാണെന്ന് ഭാര്യയും റോയിയുടെ സുഹൃത്തും മൊഴി നൽകിയെങ്കിലും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കാശിനാഥന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ. അമ്മ രേണുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]