
ബേക്കൽ ∙ ഗൾഫിലെ 5 വർഷത്തെ പരിചയത്തിലൂടെ നടൻ ഷാനവാസുമൊന്നിച്ചൊരു സീരിയൽ നിർമാണത്തിന് അവസരമൊരുക്കിയതിന്റെ ഓർമയിൽ മലാംകുന്ന് സ്വദേശി ടി.ആർ.കൃഷ്ണൻ. നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകൻ ഷാനവാസിനെ നായകനാക്കി മലാംകുന്ന് ‘വൃന്ദാവന’ത്തിലെ ടി.ആർ.കൃഷ്ണൻ സീരിയലൊരുക്കിയത് 26 വർഷം മുൻപ്.
അബുദാബിയിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റ് ആയിരുന്നു കൃഷ്ണൻ. അധികം ദൂരെയല്ലാത്ത ഫ്ലാറ്റുകളിലാണ് ഷാനവാസും കൃഷ്ണനും താമസിച്ചിരുന്നത്.
ആദ്യ നാളുകളിൽ കണ്ടാൽ ഒരു ചിരി മാത്രം പരസ്പരം പങ്കിട്ടു. മഹാ നടന്റെ മകനെന്നോ സിനിമാ താരമെന്നോ ഉള്ള ജാഡകളൊന്നും ഷാനവാസിന് ഉണ്ടായിരുന്നില്ലെന്ന് കൃഷ്ണൻ ഓർക്കുന്നു.
അബുദാബിയിൽ വാച്ച് കമ്പനിയിൽ ഏരിയ മാനേജർ ആയിരുന്നു ഷാനവാസ്.
കൃഷ്ണൻ താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അഭിനയിക്കാനും പാടാനും ഒന്നും പരിചയമില്ല.
എന്നാൽ സീരിയൽ നിർമാതാവാകാൻ കൃഷ്ണന് മോഹം തോന്നി. അങ്ങനെ ആദ്യ സീരിയലിൽ ചുവട് ഉറപ്പിക്കാനുള്ള ശ്രമത്തിൽ അഭിനയിക്കാൻ ഷാനവാസിനെ ക്ഷണിച്ചു.
അദ്ദേഹം അതു സ്വീകരിച്ചു. 1999ൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് സീരിയൽ ഷൂട്ട് ചെയ്തത്.
നായികയായി സുധാചന്ദ്രൻ ഉൾപ്പെടെ 8 പേരായിരുന്നു മറ്റു അഭിനേതാക്കൾ. എല്ലാം മലയാളികൾ.
മജീദ് മാറാഞ്ചേരി സംവിധാനം ചെയ്ത സീരിയൽ 10 വെള്ളിയാഴ്ചകളിൽ ഗൾഫിൽ ടെലിവിഷൻ സംപ്രേഷണം ചെയ്തു. സീരിയൽ നിർമാണത്തിന് അന്ന് ഇന്ത്യൻ രൂപ 8 ലക്ഷമാണ് മുടക്കിയത്. നഷ്ടം ഉണ്ടായിരുന്നില്ല. അബുദാബി വിട്ട് ഖത്തറിൽ റിക്രൂട്ടിങ് ഏജൻസി ഉൾപ്പെടെ നടത്തി 36 വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ കൃഷ്ണൻ പാലക്കുന്നിൽ ലോൺട്രി സ്ഥാപനം നടത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]