
കെ.എൽ.റോയി മലയാള മനോരമ ഏജന്റ്, ബളാൽ
വെള്ളരിക്കുണ്ട് ∙ താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിൽ അഗ്നി രക്ഷാ സേനാ യൂണിറ്റ് ആരംഭിക്കാൻ സർക്കാർ നടപടി വൈകുന്നു.താലൂക്ക് അനുവദിക്കുന്നതിന് മുൻപു തന്നെ മലയോരത്ത് അഗ്നിശമന കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമുയർന്നിരുന്നു. 2003ൽ കെ.പി.സതീഷ്ചന്ദ്രൻ എംഎൽഎ ആയിരുന്നപ്പോൾ വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്ലാച്ചിക്കരയിൽ അഗ്നിശമന യൂണിറ്റ് അനുവദിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകാത്തതിനാൽ പദ്ധതി നടക്കാതെ പോവുകയായിരുന്നു .2014ൽ വെള്ളരിക്കുണ്ട് താലൂക്ക് പിറവിക്കു ശേഷം കിനാനൂർ–കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പുലിയംകുളത്ത് റവന്യു ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കം നടന്നതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല. പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങുകയും ചെയ്തു.
മലയോരത്ത് തീപിടിത്തം പോലുള്ള അത്യാഹിതം സംഭവിച്ചാൽ 60 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് നിന്നോ കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തു നിന്നോ വേണം സേനയെത്താൻ.
യഥാസമയത്ത് സേനാ യൂണിറ്റ് എത്താത്തതിനാൽ രക്ഷാപ്രവർത്തനം വൈകുകയും അത്യാഹിതം ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്. വേനൽക്കാലമായാൽ തുടരെ തുടരെ തീപിടിത്തവും വിവിധ അപകടങ്ങളും സംഭവിക്കുമ്പോൾ നാട്ടുകാർ അനുഭവിക്കുന്ന ക്ലേശം ചില്ലറയല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]