
കാസർകോട് ∙ നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനു പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ നിർമിച്ച വഴിയോര കച്ചവട കേന്ദ്രം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ നഗരസഭയുടെ തെരുവോര കച്ചവട
സമിതി പരിശോധിച്ച് കണ്ടെത്തിയ നഗരസഭാ കൗൺസിൽ അംഗീകരിച്ച എംജി റോഡിലെ 28 തെരുവോര കച്ചവടക്കാർക്കും 5 ലോട്ടറി സ്റ്റാളുകൾക്കുമാണ് മാർക്കറ്റിൽ ബങ്കുകൾ അനുവദിച്ചത്. നഗരസഭയുടെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള വഴിയോര കച്ചവട
കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും എംജി റോഡിലെ മുഴുവൻ തെരുവോര കച്ചവടക്കാരെയും അവിടെ നിന്നു മാറ്റി പുനരധിവസിപ്പിക്കുമെന്നും നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം പറഞ്ഞു.
നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, നഗരസഭാ സ്ഥിര സമിതി അധ്യക്ഷരായ സഹീർ ആസിഫ്, ആർ.റീത്ത, ഖാലിദ് പച്ചക്കാട്, ആർ.രജനി, നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ.അബ്ദുറഹ്മാൻ, അംഗങ്ങളായ കെ.ജി.പവിത്ര, പി.രമേഷ്, എം.ലളിത, സിദ്ദീഖ് ചക്കര, വരപ്രസാദ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ ഹരിദാസ്, സിഡിഎസ് ചെയർപഴ്സൻ ആയിഷ ഇബ്രാഹിം, കാസർകോട് എസ്എച്ച്ഒ പി.നളിനാക്ഷൻ, അസിസ്റ്റന്റ് ടൗൺ പ്ലാനർ പി.വി.ബൈജു, ലീഡ് ബാങ്ക് ജില്ലാ മാനേജർ തിപ്പേഷ്, വഴിയോര കച്ചവട
സമിതി അംഗങ്ങളായ അഷ്റഫ് എടനീർ, അനീഷ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.ഇല്യാസ്, നഗരസഭാ സെക്രട്ടറി ഡി.വി.അബ്ദുൽ ജലീൽ, എൻയുഎൽഎം സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]