
രാജപുരം ∙ വനം കാഞ്ഞങ്ങാട് റേഞ്ചിൽ ഭീമനടി സെക്ഷൻ പരിധിയിൽ വനത്തിനകത്തുനിന്ന് വ്യാപകമായി മരം മുറിച്ചു കടത്തുന്നതായി വനംവകുപ്പ് വിജിലൻസിന് പരാതി. ഇന്നലെയാണ് മുറിച്ചിട്ട കരി മരത്തിന്റെ ഉൾപ്പെടെയുള്ള വിഡിയോ, ഫോട്ടോ എന്നിവ സഹിതം തിരുവനന്തപുരത്ത് വിജിലൻസിന് ലഭിച്ചത്.
അന്വേഷണം നടത്തിയതോടെ വനത്തിനകത്തെ റോഡിന് കുറുകെ കടപുഴകി വീണ മരം ഗതാഗതം പുനഃസ്ഥാപിക്കാനായി സെക്ഷൻ അധികൃതരുടെ അറിവോടെ തന്നെ മുറിച്ചതാണെന്ന് മനസ്സിലായത്. സംഭവത്തെ കുറിച്ച് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.രാഹുൽ പറയുന്നതിങ്ങനെ.
ഭീമനടി സെക്ഷനിലെ മഞ്ചച്ചോല മലവാരം നിക്ഷിപ്ത വനത്തിനകത്ത് കർണാടക വനം വകുപ്പും, കേരള വനം വകുപ്പും ഉപയോഗിച്ച് വരുന്ന കൂപ്പ് റോഡുണ്ട്. ഈ റോഡിന് കുറുകെ യാത്രയ്ക്ക് തടസ്സമായി കടപുഴകി വീണ കരിമരം വ്യാഴാഴ്ച കേരള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ച് കർണാടക വനം വകുപ്പ് ജീവനക്കാർ മുറിച്ചുമാറ്റിയിരുന്നു. മുറിച്ച മരം റോഡിന്റെ ഓരത്ത് മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് ഭീമനടി സെക്ഷൻ ജീവനക്കാർ പോയി മുറിച്ച മരം അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി മഹസറും തയാറാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]