
ഡെമോൺസ്ട്രേറ്റർ നിയമനം;
പെരിയ ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 13 ന് 10 മണിക്ക് നടക്കും. 04672234020, 9947508478.
കൂടിക്കാഴ്ച 11 ന്
പെരിയ ∙ ഗവ.
പോളിടെക്നിക് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 11 ന് 10 മണിക്ക് പോളിടെക്നിക് കോളജിൽ നടക്കും. 56 വയസ്സിൽ താഴെ പ്രായമുള്ള പാചക ജോലിയിൽ പരിചയമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 0467 2234020, 9947508478.
സംഘാടക സമിതി യോഗം 13 ന്
ഭീമനടി ∙ വെസ്റ്റ് എളേരി പഞ്ചായത്തിലെ മുഴുവൻ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ ലഭ്യമാക്കാൻ അക്ഷയ ബിഗ് ക്യാംപെയ്ൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എബിസിഡി) സംഘടിപ്പിക്കുന്നതിനായിയുള്ള സംഘാടക സമിതി യോഗം 13 ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ ചേരും.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ വനിത–ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം തുടങ്ങിയവയിലെ കുട്ടികളുടെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരം നൽകുന്നത്.പൊതുവിഭാഗത്തിൽ നിന്ന് 6 മുതൽ 11 വയസ്സുവരെയും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് 12 മുതൽ 18 വയസ്സ് വരെയുമുള്ള കുട്ടികളെയാണ് പുരസ്കാരത്തിന് പരിഗണിക്കുക.2024 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ കഴിവ് തെളിയിച്ച കുട്ടികളെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പുരസ്കാരത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 30ന് മുൻപ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, ഡി ബ്ലോക്ക്, കലക്ടറേറ്റ്, വിദ്യാനഗർ 671123 എന്ന വിലാസത്തിൽ ലഭിക്കണമെന്നു ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഷൈനി ഐസക്ക് അറിയിച്ചു.
04994 256990
സീ റെസ്ക്യൂ ഗാർഡ് നിയമനം
കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഫിഷിങ് ഹാർബറുകളിൽ 770 രൂപ ദിവസവേതനത്തിൽ സീ റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. പ്രായപരിധി 20-60.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കു അപേക്ഷിക്കാം. അഭിമുഖം 19ന് 11നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിൽ. 04672–202537.
തത്സമയ പ്രവേശനം
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബി.ടെക് കോഴ്സിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം 13ന് നടക്കും.
കേരള എൻട്രൻസ് (കീം 2025) യോഗ്യത നേടിയ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10നു കോളജ് ഓഫിസിൽ എത്തണം. ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ബി.ടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു.
വിദ്യാർഥികൾക്ക് 13ന് 11നു കോളജിൽ എത്തി പ്രവേശനം നേടാം. 9400808443.
അധ്യാപക ഒഴിവ്
പൈവളിഗെ ∙ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 22ന് 11നു സ്കൂളിൽ. 9495494840.
ഉപ്പള ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 12ന് 10നു സ്കൂളിൽ. 9447522079.
അംഗഡിമുഗർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി പൊളിറ്റിക്സ് (ജൂനിയർ), അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 13ന് 11നു സ്കൂളിൽ. 9446461450.
കുമ്പള ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ, ജൂനിയർ), ബോട്ടണി ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 12ന് 10.30നു സ്കൂളിൽ. 8848310744.
പിലിക്കോട് ∙ സികെഎൻഎസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്.
അഭിമുഖം 11ന് രാവിലെ 10നു സ്കൂളിൽ. ബെള്ളൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി (സീനിയർ), എച്ച്എസ്എസ്ടി ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 11ന് രാവിലെ 11നു സ്കൂളിൽ. രാജപുരം ∙ ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി (ജൂനിയർ), മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 12ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ. രാജപുരം ∙ അട്ടേങ്ങാനം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്സ് ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 11ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
പോളി റഗുലർ ഡിപ്ലോമ സ്പോട് അഡ്മിഷൻ
പെരിയ ∙ സർക്കാർ പോളിടെക്നിക് കോളജുകളിലേക്കുള്ള ഈ അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ 12 ന് പെരിയ ഗവ. പോളിടെക്നിക് കോളജിൽ നടക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും നിലവിൽ പ്രവേശനം ലഭിച്ച ബ്രാഞ്ച്, സ്ഥാപനം മാറാൻ താൽപര്യമുള്ളവർക്കും പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി നൽകുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ 9.30 നും 10.30 നുമിടയിൽ പോളിടെക്നിക് കോളജിൽ പേര് റജിസ്റ്റർ ചെയ്യണം.
വെബ്സൈറ്റ്: www.polyadmission.org. 0467 2234020, 7561083597, 9446168969.
പോളിടെക്നിക് സ്പോട് അഡ്മിഷൻ 11ന്
തൃക്കരിപ്പൂർ ∙ ഗവ.
പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ എൻജിനീയറിങ് ഒന്നാം വർഷ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 11നു സ്പോട് അഡ്മിഷൻ നടത്തും. സ്ട്രീം ഒന്നിലെ കോഴ്സുകളിലേക്ക് 11നു രാവിലെ 9 മുതൽ 10 വരെയും സ്ട്രീം രണ്ടിലെ കോഴ്സുകളിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നു മുതൽ 2 വരെയും സ്പോട് അഡ്മിഷന് പേർ റജിസ്റ്റർ ചെയ്യാം.
രണ്ട് സ്ട്രീമിലും നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്എസ്എൽസി സർട്ടിഫിക്കറ്റും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും ജാതി സംവരണത്തിന് അർഹതയുള്ള പട്ടിക ജാതി–വർഗ വിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റും ജാതി സംവരണമുള്ള മറ്റു വിഭാഗക്കാർ എസ്എസ്എൽസി.
സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട അധികാരി നൽകിയ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും സാമ്പത്തിക സംവരണത്തിനർഹമായ പൊതു വിഭാഗത്തിൽ പെട്ടവർ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
ടിസി ഹാജരാക്കുന്നതിന് 3 ദിവസം സമയം ലഭിക്കും.ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ഫീസ് ഇളവ് ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മുൻപ് പ്രവേശനം നേടിയശേഷം സ്ഥാപനമോ ബ്രാഞ്ചോ മാറണമെങ്കിൽ ഫീസ് അടച്ച രസീതും അഡ്മിഷൻ സ്ലിപ്പും ഹാജരാക്കണം.
ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ ഏകദേശം 5000 രൂപയും മറ്റുള്ളവർ 8000 രൂപയും കരുതണം. മറ്റു ജില്ലകളിൽ സ്പോട് അഡ്മിഷനിൽ പങ്കെടുക്കുന്നവർ യഥാവിധി ചുമതലപ്പെടുത്തി വരുന്നവരുടെ കൈവശം നിശ്ചിത ഫോർമാറ്റിലുളള പ്രോക്സിയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്.
വെബ്സൈറ്റ് – www.polyadmission.org. 04672211400, 9496690222, 9446771690 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]