മംഗളൂരു ∙ അസി.ഡ്രഗ് കൺട്രോളറുടെ വീട്ടിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 3.37 കോടി രൂപയുടെ സ്വർണവും പണവും കണ്ടെത്തി. മംഗളൂരു റീജനൽ ഡപ്യൂട്ടി ഡ്രഗ് കൺട്രോളർ ഓഫിസിലെ അസി.ഡ്രഗ് കൺട്രോളർ ബി.എൻ.ബാബുവാണ് അറസ്റ്റിലായത്.
പൊലീസ് ഇൻസ്പെക്ടർ കെ.എൻ.ചന്ദ്രശേഖർ നൽകിയ പരാതിയിലായിരുന്നു ലോകായുക്തയുടെ പരിശോധന.
ലോകായുക്ത മംഗളൂരു എസ്പി ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ ഒരേസമയം ബി.എൻ.ബാബുവിന്റെ മംഗളൂരുവിലെ വീട്, ഓഫിസ്, ബെംഗളൂരുവിലെയും ബാഗെപള്ളിയിലെയും കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. കണക്കുകളില്ലാതെ സൂക്ഷിച്ച സ്വർണവും 23 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.
3.37 കോടി രൂപയാണ് ഇവയുടെ ആകെ മൂല്യം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

