ചെർക്കള∙ എടനീർ ബയറമൂല മക്കക്കോടൻ തറവാട് വീടിന്റെ വാതിലിന്റെ പൂട്ടുപൊളിച്ച് സ്വർണവും പണവും ഉൾപ്പെടെ 4.03 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പൂജാമുറിയുടെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന തെയ്യത്തിന്റെ സ്വർണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങൾ, ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന 33,000 രൂപയുമാണ് കവർന്നത്.
സ്വർണാഭരണത്തിനു 1.7ലക്ഷം രൂപയും വെള്ളിയാഭരണത്തിനു 2 ലക്ഷം രൂപയും വിലമതിക്കുമെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിദ്യാനഗർ പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

