കുമ്പള ∙ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിഞ്ഞിരിക്കുകയായിരുന്ന യുവാക്കളിൽ നിന്നു 43.77 ഗ്രാം എംഡിഎംഎയും ഏഴായിരത്തിലേറെ രൂപയും മൊബൈൽ ഫോണുകളും പിടികൂടി. 3 പേരെ അറസ്റ്റ് ചെയ്തു. കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും ഉപ്പള ഫയർ സ്റ്റേഷനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരനുമായ എ.എം.അഷ്റഫ് (26), കോയിപ്പാടി കടപ്പുറം ഷഫീര മൻസിലെ കെ.സാദിഖ് (33), കുഡ്ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്ക ആയിഷ അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ എം.കെ.ശംസുദ്ദീൻ (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ കുമ്പള പൊലീസ് പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി. പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായിട്ടാണ് പിടിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഉപ്പള സോങ്കാൽ ചെറുഗോളി റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണു പ്രതികളെ പിടികൂടിയത്.
പട്രോളിങ്ങിനിറങ്ങിയ ഡാൻസാഫ് അംഗങ്ങൾ കുറ്റിക്കാട്ടിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ ഒരു സംഘത്തെ കണ്ടതിനെ തുടർന്ന് വാഹനം നിർത്തുകയായിരുന്നു. പൊലീസ് ആണെന്നു തിരിച്ചറിഞ്ഞതോടെ യുവാക്കൾ ഓടാൻ ശ്രമിച്ചപ്പോൾ 2 പേരെ പിടികൂടുകയും ഒരാൾ ഓടുകയും ചെയ്തു. പിടികൂടാനായി പൊലീസ് പിൻതുടർന്നപ്പോൾ കേസിലെ പ്രതിയായ അഷറഫ് വീണു പരുക്കേറ്റു.
പിന്നീട് ഇയാളുടെ ദേഹം പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
ഇതേ തുടർന്നു മറ്റുള്ളവരുടെയും ദേഹം പരിശോധിച്ചപ്പോൾ സാദിഖിൽ നിന്നും എംഡിഎംഎ കണ്ടെത്തി. ഡാൻസാഫ് അംഗങ്ങൾ നൽകിയ വിവരത്തെ തുടർന്നു കുമ്പള സ്റ്റേഷനിൽ നിന്ന് എസ്ഐമാരായ കെ.ശ്രീജേഷ്, കെ.അനന്തകൃഷ്ണൻ, എഎസ്ഐ അതുൽറാം എന്നിവർ സ്ഥലത്തെത്തി.
മൂവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീണതിനെ തുടർന്നു കാലിനു ഗുരുതരമായ പരുക്കേറ്റ അഷ്റഫ് ഉൾപ്പെടെ 3 പേരെയും മംഗൽപാടി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
കുമ്പള, മൊഗ്രാൽപുത്തുർ, മൊഗ്രാൽ, കാസർകോട് എന്നിവിടങ്ങളിൽ വിവിധ ചെറുകിട ഏജന്റുമാർക്കും ആവശ്യക്കാർക്കുമായി ലഹരിമരുന്നുകൾ എത്തിച്ചു നൽകുന്ന സംഘാംഗങ്ങളാണെന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ അഷ്റഫ് 50 ഗ്രാം എംഡിഎംഎ മേൽപറമ്പ് പൊലീസ് പിടികൂടിയ കേസിലെ പ്രതിയാണെന്നും സാദിഖ് കാപ്പ നിയമം ലംഘിച്ചതിനും ലഹരിക്കേസിലും ശംസുദ്ദീൻ അടിപിടി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കാസർകോട് എഎസ്പി ഡോ.എം.നന്ദഗോപന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ഡാൻസാഫ് അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർ എ.വി.നിജൻകുമാർ, രജീഷ്കുമാർ കാട്ടാമ്പള്ളി, അനീഷ്കുമാർ, ഭക്ത ശൈവൽ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

